തളിപ്പറമ്പ്: ദേശീയപാതയോരത്ത് നിര്‍ത്തിയിട്ട പള്‍സർ ബൈക്ക് മോഷണം പോയി. കൂവോട് വണ്ണാന്‍ തറമ്മല്‍ വീട്ടില്‍ രാജേഷിന്റെ ബൈക്കാണ് തളിപ്പറമ്പ് ദേശീയപാതയോരത്ത് നിന്നും മോഷ്ടിക്കപ്പെട്ടത്.
ജൂലൈ 25ന് രാവിലെ 9.30ന് ടിപി മെഡിക്കല്‍സിന് പിറകില്‍ പാര്‍ക്ക് ചെയ്തു ജോലിക്കുപോയ രാജേഷ് വൈകുന്നേരം ബൈക്ക് എടുക്കാന്‍ വന്നപ്പോഴാണു മോഷണം പോയ കാര്യം അറിയുന്നത്.