ട്രെയിനിൽ നിന്നിറങ്ങുന്നതിനിടെ വീണ് വിദ്യാർഥി മരിച്ചു
1441697
Saturday, August 3, 2024 10:11 PM IST
പള്ളിക്കുന്ന്: വെല്ലൂരിൽ ട്രെയിനിൽനിന്ന് ഇറങ്ങുന്നതിനിടെ അബദ്ധത്തിൽ വീണ് കണ്ണൂർ പള്ളിക്കുന്ന് സ്വദേശിയായ വിദ്യാർഥി മരിച്ചു. വടേശ്വരത്തെ ഉണ്ണികൃഷ്ണൻ-ജയശ്രീ ദന്പതികളുടെ മകൻ ആകാശ് (21) ആണ് മരിച്ചത്.
വെള്ളിയാഴ്ച സഹോദരി ലക്ഷ്മിയുടെ താമസസ്ഥലത്തേക്ക് പോകുന്പോഴായിരുന്നു അപകടം. ചെന്നൈയിൽ ബിടെക് കംപ്യൂട്ടർ സയൻസ് വിദ്യാർഥിയാണ്. ഇന്നലെ നാട്ടിലെത്തിച്ച മൃതദേഹം പഴയങ്ങാടി സമുദായ ശ്മശാനത്തിൽ സംസ്കരിച്ചു.