ദേശീയ കർഷക തൊഴിലാളി ഫെഡറേഷൻ കൺവൻഷൻ
1435311
Friday, July 12, 2024 1:57 AM IST
ചെറുപുഴ: ദേശീയ കർഷക തൊഴിലാളി ഫെഡറേഷൻ (ഡികെടിഎഫ്) പയ്യന്നൂർ നിയോജക മണ്ഡലം പ്രവർത്തക കൺവൻഷൻ നടത്തി. ചെറുപുഴ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് മഹേഷ് കുന്നുമ്മൽ കൺവൻഷൻ ഉദ്ഘാടനം ചെയ്തു.
കർഷക തൊഴിലാളികളായവർക്ക് മാനദണ്ഡങ്ങളില്ലാതെ പെൻഷൻ നൽകണമെന്നും ക്ഷേമനിധിയിൽ നിന്നും അറുപത് വയസായി വിരമിച്ചവർക്കുള്ള അതിവർഷാനുകൂല്യം കുടിശിക തീർത്ത് മുഴുവനായും വിതരണം ചെയ്യണമെന്നും യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു.
ഡികെടിഎഫ് പയ്യന്നൂർ നിയോജക മണ്ഡലം പ്രസിഡന്റ് പൂന്തോടൻ ബാലൻ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് വള്ളിൽ നാരായണൻ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ജനറൽ സെക്രട്ടറി ബിജു പുറ്റുമണ്ണിൽ, സാജൻ ജോസ്, സലീം തേക്കാട്ടിൽ, കെ. സുരേഷ്, വി. കുഞ്ഞിരാമൻ, ജോർജ് തോമസ്, വി.പി. അലി, സരസമ്മ സുകുമാരൻ, ആർ.കെ. ദാമോധരൻ, എൻ.എ. മുഹമ്മദ് എന്നിവർ പ്രസംഗിച്ചു.