സ്വാതന്ത്ര്യദിനാഘോഷം കളക്ടറേറ്റ് മൈതാനത്ത്
1435289
Friday, July 12, 2024 1:46 AM IST
കണ്ണൂർ: ജില്ലാ ആസ്ഥാനത്തെ സ്വാതന്ത്ര്യദിനാഘേഷ പരേഡ് പതിവ് തെറ്റിച്ച് ഇത്തവണ കളക്ടറേറ്റ് മൈതാനത്ത് നടത്തും. സ്വാതന്ത്ര്യദിനാഘോഷത്തിന്റെ സ്ഥിരം വേദിയായ പോലീസ് മൈതാനത്ത് സിന്തറ്റിക് ട്രാക്ക് നിർമാണ പ്രവൃത്തികൾ നടക്കുന്നതിനിലാണ് വേദി മാറ്റം.
കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ എഡിഎം കെ.നവീൻ ബാബുവിന്റെ അധ്യക്ഷതയിൽ ചേർന്ന സ്വാതന്ത്ര്യദിനാഘോഷ ഒരുക്കങ്ങളുമായി ബന്ധപ്പെട്ട യോഗത്തിലാണ് തീരുമാനം.
പോലീസ്, എൻസിസി, സ്കൗട്ട് ആൻഡ് ഗൈഡ്സ്, സ്റ്റുഡന്റ് പോലീസ് കാഡറ്റ്, ജൂണിയർ റെഡ്ക്രോസ്, എക്സൈസ്, വനം വകുപ്പ് എന്നീ വിഭാഗങ്ങളിൽ നിന്നായി ഇത്തവണ സ്വാതന്ത്ര്യദിന പരേഡിൽ 22 പ്ലാറ്റൂണുകൾ പങ്കെടുക്കും.
ഡിഎസ്സി സെന്റർ, സെന്റ് തെരേസാസ് ഹയർസെക്കൻഡറി സ്കൂൾ, കടന്പൂർ ഹയർസെക്കൻഡറി സ്കൂൾ എന്നിവരുടെ ബാൻഡ് മേളവും ഉണ്ടാകും. പരേഡിന്റെ പരിശീലനം ഓഗസ്റ്റ് ഒൻപത്, 12, 12 തീയതികളിൽ നടക്കും. യോഗത്തിൽ അഡീഷണൽ എസ്പി കെ.വി. വേണുഗോപാൽ, ലെഫ്. കേണൽ അരുൺകുമാർ, തളിപ്പറമ്പ് ആർഡിഒ ടി.എം. അജയകുമാർ,ഹുസൂർ ശിരസ്തദാർ പി.പ്രേംരാജ്, തഹസിൽദാർ പ്രമോദ് പി .ലാസറസ് , വിവിധ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.