രാജഗിരി- ജോസ്ഗിരി റോഡ് ഉദ്യോഗസ്ഥർ സന്ദർശിച്ചു
1435051
Thursday, July 11, 2024 1:31 AM IST
ചെറുപുഴ: തകർന്ന രാജഗിരി-ജോസ്ഗിരി റോഡ് പൊതുമരാമത്ത് ഉന്നതതല ഉദ്യോഗസ്ഥരുടെ സംഘം സന്ദർശിച്ചു.
റോഡ് മെയിന്റനൻസ് എക്സിക്യൂട്ടീവ് എൻജിനിയർ ബിന്ദിയ, പയ്യന്നൂർ അസി.എൻജിനിയർ മിഥുൻ, ഓവർസീയർ റഫീഖ്, കരാറുകാരൻ മനു എന്നിവരാണു റോഡ് സന്ദർശിച്ചത്. കരിങ്കല്ലുമായി ടോറസ് ലോറികൾ കടന്നുപോകുന്നതാണ് റോഡിന്റെ തകർച്ചയ്ക്ക് കാരണമെന്ന് നാട്ടുകാർ പറഞ്ഞു.
ബന്ധപ്പെട്ടവരുടെ ശ്രദ്ധയിൽപ്പെടുത്തി പ്രശ്നപരിഹാരമുണ്ടാക്കുമന്ന് സംഘം ഉറപ്പ് നൽകി.