ബസ്ബേയിലേക്ക് ചരിഞ്ഞ മരം അപകടഭീഷണി ഉയർത്തുന്നു
1435048
Thursday, July 11, 2024 1:31 AM IST
ഇരിട്ടി: തലശേരി-മൈസൂരു അന്തർ സംസ്ഥാന പാതയിൽ കീഴൂരിൽ ബസ്ബേയിലേക്ക് ചാഞ്ഞുനിൽക്കുന്ന മരം യാത്രക്കാർക്കും വാഹനങ്ങൾക്കും ഭീഷണി ആകുന്നു. ആശുപത്രി, സ്കൂൾ, ധനകാര്യ സ്ഥാപനങ്ങൾ തുടങ്ങിയവ സ്ഥിചെയ്യുന്നതിന് സമീപത്താണ് മരം ചരിഞ്ഞുനിൽക്കുന്നത്. മരം ബസ്ബേയിലേക്ക് ചരിഞ്ഞതോടെ ബസുകൾ റോഡിന് നടുവിൽ നിർത്തി യാത്രക്കാരെ കയറ്റുകയും ഇറക്കുകയൂം ചെയ്യുന്നതോടെ റോഡിൽ അപകടസാധ്യതയും ഗതാഗത കുരുക്കും ഉണ്ടാക്കുന്നുണ്ട്.