അങ്കണവാടി വർക്കർ,ഹെൽപ്പർ നിയമനം : മഹിളാ കോൺഗ്രസ് മാർച്ച് നടത്തി
1434956
Wednesday, July 10, 2024 8:28 AM IST
കണ്ണൂർ: മഹിളാ കോൺഗ്രസ് ജില്ലാ കമ്മിറ്റി ജില്ലാ വനിതാ-ശിശു വികസന ഓഫീസിലേക്ക് മാർച്ച് നടത്തി. അങ്കണവാടി വർക്കർ,ഹെൽപ്പർ നിയമന ലിസ്റ്റിലെ രാഷ്ട്രീയവത്കരണം ഉപ്രക്ഷിക്കുക. സിപിഎം നേതാക്കളുടെ ബന്ധുക്കളേയും സ്വന്തക്കാരേയും തിരുകി കയറ്റിയ നിയമനലിസ്റ്റ് റദ്ദാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് നടത്തിയ മാർച്ച് ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ് ഉദ്ഘാടനം ചെയ്തു.
അഞ്ചരക്കണ്ടി പഞ്ചായത്ത്, ഇരിട്ടി നഗരസഭ തുടങ്ങി സിപിഎം ഭരിക്കുന്ന വിവിധ സ്ഥലങ്ങളിൽ നടത്തിയ നിയമനങ്ങളിൽ സിപിഎം സ്വന്തക്കാരേയും ബന്ധുക്കളേയും കുത്തിനിറച്ച ലിസ്റ്റാണ് പുറത്ത് വന്നിട്ടുള്ളതെന്ന് മാർട്ടിൻ ജോർജ് പറഞ്ഞു. മറ്റ് സ്ഥലങ്ങളിലും സമാനമായ ക്രമക്കേട് നടന്നിട്ടുണ്ട്. ഇത്തരത്തിലുള്ള റാങ്ക് ലിസ്റ്റ് റദ്ദു ചെയ്ത് ഉദ്യോഗാർഥികൾക്ക് നീതി ഉറപ്പാക്കണമെന്നും മാർട്ടിൻ ജോർജ് ആവശ്യപ്പെട്ടു.
മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ശ്രീജ മoത്തിൽ അധ്യക്ഷതവഹിച്ചു. നേതാക്കളായ രജനിരമാനന്ദ്, അമൃത രാമകൃഷ്ണൻ, രജിത്ത് നാറാത്ത്, ഇ.പി. ശ്യാമള, ടി.സി. പ്രിയ, എം. ഉഷ, പി.വി. ധനലക്ഷ്മി തുടങ്ങിയവർ പ്രസംഗിച്ചു.