ഹ​ജ്ജ് യാ​ത്ര ഷെ​ഡ്യൂ​ൾ അ​ന്തി​മ​രൂ​പ​മാ​യി; ക​ണ്ണൂ​രി​ൽ ര​ണ്ടാം ദി​ന​ത്തി​ൽ സ്ത്രീ​ക​ളു​ടെ പ്ര​ത്യേ​ക വി​മാ​നം
Sunday, May 26, 2024 8:36 AM IST
മ​ട്ട​ന്നൂ​ർ: ക​ണ്ണൂ​ർ എ​മ്പാ​ർ​ക്കേ​ഷ​ൻ പോ​യി​ന്‍റി​ൽ നി​ന്ന് ഈ ​വ​ർ​ഷം പു​റ​പ്പെ​ടു​ന്ന ഹ​ജ്ജ് വി​മാ​ന​ങ്ങ​ളു​ടെ അ​ന്തി​മ ലി​സ്റ്റ് ത​യാ​റാ​യി. ജൂ​ൺ ഒ​ന്നി​ന് പു​ല​ർ​ച്ചെ 5.55ന് ​ജി​ദ്ദ​യി​ലേ​ക്ക് ആ​ദ്യ​വി​മാ​നം പ​റ​ക്കും.

മൂ​ന്നി​ന് ര​ണ്ട് വി​മാ​ന​ങ്ങ​ളു​ണ്ടാ​വും. രാ​വി​ലെ 8.35നും ​ഉ​ച്ച​യ്ക്ക് 1.10നും. ​ഉ​ച്ച​യ്ക്കു​ള്ള വി​മാ​നം ക​ണ്ണൂ​ർ എ​മ്പാ​ർ​ക്കേ​ഷ​ൻ പോ​യി​ന്‍റി​ൽ നി​ന്നു​ള്ള സ്ത്രീ​ക​ളു​ടെ ഏ​ക സ​ർ​വീ​സാ​യി​രി​ക്കും.

361 പേ​ർ​ക്ക് യാ​ത്ര ചെ​യ്യാ​വു​ന്ന സൗ​ദി എ​യ​ർ​ലൈ​ൻ​സ് സ​ർ​വീ​സ് ആ​ണ് ക​ണ്ണൂ​രി​ൽ നി​ന്ന് ഏ​ർ​പ്പെ​ടു​ത്തു​ന്ന​ത്. ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ന്‍റെ അ​ന്താ​രാ​ഷ്ട്ര പ​ദ​വി​ക്ക് മു​ത​ൽ​കൂ​ട്ടാ​വു​ന്ന വി​ധം ജം​ബോ സ​ർ​വീ​സ് ല​ഭ്യ​മാ​യ​ത് വ​ലി​യ പ്ര​തീ​ക്ഷ​യാ​ണ്.

ജൂ​ൺ 10 വ​രെ ഹാ​ജി​മാ​രെ വ​ഹി​ച്ച് ക​ണ്ണൂ​രി​ൽ നി​ന്ന് ഒ​മ്പ​ത് വി​മാ​ന​ങ്ങ​ളാ​ണ് പ​റ​ന്നു​യ​രു​ക. വെ​യി​റ്റിം​ഗ് ലി​സ്റ്റി​ൽ നി​ന്ന് പു​തു​താ​യി ഉ​ൾ​പ്പെ​ട്ട 600 ഓ​ളം ഹാ​ജി​മാ​ർ​ക്ക് യാ​ത്രാ വി​മാ​നം ക​ണ്ണൂ​രി​ലെ​ത് ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​നു​ള്ള സാ​ധ്യ​ത​യു​ണ്ട്.

ഉ​ദ്ഘാ​ട​ന ദി​വ​സം ജൂ​ൺ ഒ​ന്നി​ന് രാ​വി​ലെ 05.55ന് ​പു​റ​പ്പെ​ടു​ന്ന ആ​ദ്യ വി​മാ​നം ജി​ദ്ദ​യി​ൽ രാ​വി​ലെ 08.50ന് ​എ​ത്തി​ച്ചേ​രും. അ​വ​സാ​ന വി​മാ​നം പ​ത്തി​ന് പു​ല​ർ​ച്ചെ 01.55ന് ​പു​റ​പ്പെ​ട്ട് രാ​വി​ലെ 04.50ന് ​ജി​ദ്ദ​യി​ലെ​ത്തും.

ജൂ​ലൈ പ​ത്തി​ന് മ​ദീ​ന​യി​ൽ നി​ന്നാ​ണ് ക​ണ്ണൂ​രി​ലേ​ക്കു​ള്ള മ​ട​ക്ക വി​മാ​നം പു​റ​പ്പെ​ടു​ക. പു​ല​ർ​ച്ചെ 03.50 ന് ​പു​റ​പ്പെ​ട്ട് ഉ​ച്ച​ക്ക് 12 ന് ​ക​ണ്ണൂ​രി​ലെ​ത്തും. അ​വ​സാ​ന​ത്തെ മ​ട​ക്ക​വി​മാ​നം ജൂ​ലൈ 19ന് ​വൈ​കു​ന്നേ​രം 03.10 ന്പു​റ​പ്പെ​ട്ട് രാ​ത്രി 11.20ന് ​ക​ണ്ണൂ​രെ​ത്തും. വെ​യി​റ്റിം​ഗ് ലി​സ്റ്റ് ഹാ​ജി​മാ​രു​ടെ പ്ര​ത്യേ​ക​വി​മാ​നം ഉ​ണ്ടെ​ങ്കി​ൽ ഷെ​ഡ്യൂ​ളി​ൽ ചെ​റി​യ മാ​റ്റ​ങ്ങ​ളു​ണ്ടാ​വും.