വീട് കേന്ദ്രീകരിച്ച് മദ്യവില്പന നടത്തിയയാൾ പിടിയിൽ
1425120
Sunday, May 26, 2024 8:27 AM IST
ശ്രീകണ്ഠപുരം: വീട് കേന്ദ്രീകരിച്ച് വൻതോതിൽ മദ്യവില്പന നടത്തി വരികയായിരുന്ന മധ്യവയസ്കനെ ശ്രീകണ്ഠപുരം എക്സൈസ് റെയ്ഞ്ച് ഇൻസ്പെക്ടർ എം.കെ. സുനിലിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തു.
നിടുവാലൂർ വെണ്ണക്കല്ലിലെ ആന്റണി(59)ആണ് പിടിയിലായത്. ചുഴലി, തട്ടേരി, വെണ്ണക്കൽ ഭാഗങ്ങളിൽ നടത്തിയ റെയ്ഡിലാണ് ആന്റണി കുടുങ്ങിയത്.
മാഹി മദ്യം ഉൾപ്പെടെ കൊണ്ടുവന്ന് വീട് കേന്ദ്രീകരിച്ച് വില്പന നടത്താറുണ്ടെന്ന വിവരത്തെത്തുടർന്ന് കുറച്ചുനാളായി ആന്റണി എക്സൈസ് നിരീക്ഷണത്തിലായിരുന്നു.
മദ്യം വാങ്ങാനെത്തിയവർക്ക് വീട്ടിൽ നിന്ന് മദ്യം എടുത്തുകൊടുക്കുമ്പോഴാണ് ഇയാളെ പിടികൂടിയത്. രണ്ട് ലിറ്റർ വിദേശമദ്യം എക്സൈസ് കണ്ടെടുത്തു. കോടതിയിൽ ഹാജരാക്കിയ ആന്റണിയെ റിമാന്റ് ചെയ്തു.