ഉത്തരക്കടലാസുകൾ കാണാതായ സംഭവത്തിൽ കർശന നടപടി വേണം: മനുഷ്യാവകാശ കമ്മീഷൻ
1424550
Friday, May 24, 2024 1:28 AM IST
കണ്ണൂർ: കാലിക്കട്ട് സർവകലാശാല നടത്തിയ ബികോം പരീക്ഷയുടെ 200 ഉത്തരക്കടലാസുകൾ കാണാതായ സംഭവത്തിൽ കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരേ കർശന നടപടികൾ സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. ഇത്തരം വീഴ്ചകൾ ഭാവിയിൽ സംഭവിക്കാതിരിക്കാനുള്ള നടപടി സ്വീകരിക്കണമെന്നും കമ്മീഷൻ ആക്ടിംഗ് ചെയർപേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ. ബൈജൂനാഥ് ആവശ്യപ്പെട്ടു.
ഉത്തരക്കടലാസുകൾ നഷ്ടപ്പെട്ട വിദ്യാർഥികൾക്ക് അവരുടെ അധ്യയന വർഷത്തിൽ നഷ്ടം സംഭവിക്കാ തിരിക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് സർവകലാശാലാ രജിസ്ട്രാർ കമ്മീഷന് ഉറപ്പു നൽകി. ബികോം/ബിബിഎ കോഴ്സുകളിൽ 2020 നവംബറിൽ നടത്തിയ ഒന്നാം സെമസ്റ്റർ പരീക്ഷകളുടെ ഉത്തരക്കടലാസുകളാണ് കാണാതായത്. മോണിറ്ററിംഗ് സെക്ഷനിൽ നിന്നാണ് ഉത്തരക്കടലാസുകൾ നഷ്ടമായത്. ആവർത്തിച്ചുള്ള പരിശോധന കൾ നടത്തിയെങ്കിലും ഉത്തരകടലാസുകൾ കണ്ടെത്താനായില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു.
പോലീ സിൽ പരാതി നല്കാൻ സിൻഡിക്കേറ്റ് തീരുമാനിച്ചു. കുറ്റക്കാർക്കെതിരേ നടപടിയെടുക്കാൻ സിൻഡിക്കേറ്റ് വൈസ് ചാൻസലറെ ചുമതലപ്പെടുത്തി. മോണിറ്ററിംഗ് സെല്ലിൽ പ്രവർത്തിക്കുന്ന ദിവസ വേതനക്കാരെ സർവീസിൽ നിന്നും മാറ്റി നിർത്താൻ തീരുമാനിച്ചു. പരീക്ഷാ ഭവനിൽ സിസിടിവി കാമറകൾ സ്ഥാപിക്കാനും തീരുമാനിച്ചു. തീരുമാനത്തി ന്റെ അടിസ്ഥാനത്തിൽ മലപ്പുറം ജില്ലാ പോലീസ് മേധാവിക്ക് മുന്നിൽ സർവകലാശാലാ പരാതി നല്കി.കണ്ണൂർ സ്വദേശിയായ മനുഷ്യാവകാശ പ്രവർത്തകൻ വി. ദേവദാസ് സമർപ്പിച്ച പരാതിയിലാണ് നടപടി.