സാന്റാ മോണിക്ക സ്റ്റഡി എബ്രോഡ് കണ്ണൂർ, കാസർഗോഡ് ജില്ലാ പ്രവേശനോത്സവം നാളെ
1424548
Friday, May 24, 2024 1:28 AM IST
കണ്ണൂർ: ലോക പ്രശസ്തമായ വിദേശ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് പ്ലസ് ടു പാസായ വിദ്യാർഥികൾക്കുൾപ്പെടെ വിദേശത്ത് ഉപരിപഠനത്തിനായി തയാറെടുക്കുന്നവർക്ക് പ്രവേശനോത്സവം ഒരുക്കി സാന്റാ മോണിക്ക സ്റ്റഡി എബ്രോഡ്. കണ്ണൂർ, കാസർഗോഡ് ജില്ലാ പ്രവേശനോത്സവം നാളെ നടക്കും.
കണ്ണൂർ ജില്ലയിലെ പ്രവേശനോത്സവം കണ്ണൂർ കാൾടെക്സ് ജംഗ്ഷനിലെ ശാഖയിലും ഇരിട്ടി പുതിയ ബസ് സ്റ്റാൻഡിലെ തുളസി മലബാർ ഹൈറ്റ്സ് ശാഖയിലും നടക്കും. കാസർഗോഡ് ജില്ലയിലെ പ്രവേശനോത്സവം കാഞ്ഞങ്ങാട് ലക്ഷ്മി ബിൽഡിംഗ് പുതിയവളപ്പ് ശാഖയിലാണ് നടക്കുക.
പ്രവേശന പരീക്ഷകളുടെ കടമ്പകളില്ലാതെ വിദ്യാർഥികൾക്ക് ഇഷ്ടപ്പെട്ട കോഴ്സുകളിൽ ഇഷ്ടപ്പെട്ട സർവകലാശാലകളിലും കോളജുകളിലും പ്രവേശനം ഉറപ്പാക്കുകയാണ് പ്രവേശനോത്സവത്തിലൂടെ സാധ്യമാക്കുന്നതെന്ന് സാന്റാ മോണിക്ക മാനേജിംഗ് ഡയറക്ടർ ഡെന്നി തോമസ് വട്ടക്കുന്നേൽ പറഞ്ഞു.
ആയിരക്കണക്കിന് വിദേശ സ്കോളർഷിപ്പുകളും സ്റ്റൈപ്പന്റോടുകൂടിയ ഇന്റേൺഷിപ്പുകളും സ്വന്തമാക്കാൻ മാത്രമല്ല 50,000 രൂപയുടെ സമ്മാന കൂപ്പണുകളും പ്രവേശനോത്സവത്തിൽ പങ്കെടുക്കുന്ന വിദ്യാർഥികൾക്ക് കരസ്ഥമാക്കാൻ കഴിയും. സൗജന്യമായി അപേക്ഷ ഫോം നൽകാനും സ്പോട്ട് പ്രൊഫൈൽ അസസ്മെന്റ് നടത്താനും ഫാസ്റ്റ് ട്രാക്ക് അപേക്ഷ സമർപ്പിക്കാനും സൗകര്യമുണ്ടാകും. ഓരോ രാജ്യത്തെയും സാധ്യതകള്‍ മനസിലാക്കാനും അനുയോജ്യമായ കോഴ്സുകള്‍ തെരഞ്ഞെടുക്കാനും പ്രവേശനോത്സവത്തിലൂടെ സാധ്യമാകും. കൂടാതെ വിവിധ രാജ്യങ്ങളിലെ തൊഴില്‍ സാധ്യതകള്‍, സ്റ്റഡി വീസയുടെ ലഭ്യത, പാര്‍ട്ട് ടൈം തൊഴിലവസരങ്ങള്‍, രാജ്യങ്ങളുടെ നയങ്ങളിൽ വന്ന മാറ്റങ്ങൾ, വിദേശത്ത് ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ നേരിടുന്ന വെല്ലുവിളികള്‍ ഇവയെല്ലാം മനസിലാക്കാനുള്ള അവസരം കൂടിയാണ് സാന്റാ മോണിക്ക ഒരുക്കുന്നത്. രാവിലെ 10 മുതൽ ആരംഭിക്കുന്ന പ്രവേശനോത്സവം സൗജന്യമാണ്.
www.santamonicaedu.in, എന്ന വെബ്സൈറ്റിൽ മുൻകൂട്ടി രജിസ്റ്റർ ചെയ്യാം. സ്പോട്ട് രജിസ്ട്രേഷൻ സൗകര്യവുമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0484 4150999, 9645222999.