ലക്ഷങ്ങൾ മുടക്കി നവീകരിച്ച റോഡ് ചെളിക്കുളമായി
1424539
Friday, May 24, 2024 1:27 AM IST
ഇരിട്ടി: ലക്ഷങ്ങൾ മുടക്കി നവീകരിച്ച എരുമത്തടം-വൈശറുയാൽ-കൂവമുക്ക് റോഡ് ചെളിക്കുളമായി. സമീപത്തെ സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ നിന്നും നീക്കം ചെയ്യുന്ന മണ്ണ് മഴയിൽ റോഡിലേക്ക് ഒഴുകിയെത്തിയാണ് റോഡ് ചെളിക്കുളമായി മാറിയിരിക്കുന്നത്.
മണ്ണും ചെളിയും നിറഞ്ഞതോടെ കാൽനട യാത്രക്കാരും ഇരുചക്ര വാഹനങ്ങളും ഇതുവഴി യാത്ര ചെയ്യാൻ ബുദ്ധിമുട്ടുകയാണ്. ഇരുചക്ര വാഹനങ്ങളൾ ഉൾപ്പെടെ ചെളിയിൽ വീണ് അപകടങ്ങൾ സംഭവിക്കുന്നതായാലും പ്രദേശവാസികൾ പറയുന്നു.
നിലവിലുള്ള ഓവുചാൽ മണ്ണ് വന്ന് മൂടിയതോടെ റോഡിലൂടെയാണ് മഴവെള്ളം ഒഴുകിപോകുന്നത്. പഞ്ചായത്ത് ഇടപെട്ട് റോഡ് അടിയന്തിരമായി സഞ്ചാര യോഗ്യമാക്കണം എന്നാണ് നാട്ടുകാരുടെ ആവശ്യം.