കേന്ദ്രവും കേരളവും തമ്മിൽ അണ്ണനും തമ്പിയും കളിക്കുന്നു: വി.ഡി. സതീശൻ
1416815
Wednesday, April 17, 2024 1:52 AM IST
ചെറുപുഴ: കേന്ദ്രസർക്കാരും സംസ്ഥാന സർക്കാരും അണ്ണനും തമ്പിയും കളിക്കുകയാണെന്നും കേന്ദ്രം ഭരിക്കുന്ന ബിജെപി സർക്കാർ കോൺഗ്രസ് മുക്തഭാരതത്തെക്കുറിച്ച് പറയുമ്പോൾ സിപിഎം നേതൃത്വം നൽകുന്ന സംസ്ഥാന സർക്കാർ കേരളത്തിൽ കോൺഗ്രസിനെ ഇല്ലാതാക്കാൻ ബിജെപിയുമായി ധാരണയുണ്ടാക്കിയിരിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു.
തിരുമേനിയിൽ നടന്ന യുഡിഎഫ് കുടുംബ സംഗമം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ബിജെപി വർഗീയ ധ്രുവീകരണം നടത്തി വോട്ടു വാങ്ങാൻ ശ്രമിക്കുകയാണ്. ഇന്ത്യയുടെ മതേതരത്വവും ജനാധിപത്യവും സംരക്ഷിക്കപ്പെടണം. അതിന് ഇന്ത്യാ മുന്നണി അധികാരത്തിൽ വന്നേ തീരൂ. യോഗത്തിൽ ജോർജ് മുള്ളൻമട അധ്യക്ഷത വഹിച്ചു. കെ.ടി. സഹദുള്ള, മഹേഷ് കുന്നുമ്മൽ, കെ.കെ. സുരേഷ് കുമാർ, തങ്കച്ചൻ കാവാലം, പ്രിൻസ് വെള്ളക്കട, എ. ബാലകൃഷ്ണൻ, ടി.പി. ചന്ദ്രൻ, ഉഷാ മുരളി, രവി പൊന്നംവയൽ, മാത്യു തടത്തിൽ, ഷാജൻ ജോസ്, സതീശൻ കാർത്തികപ്പള്ളി, കെ.ഡി. പ്രവീൺ, ഷാജഹാൻ പ്ലാക്കൽ, ബേബി തോട്ടത്തിൽ, ബിജു പുറ്റുമണ്ണിൽ എന്നിവർ പ്രസംഗിച്ചു.