കെ. സുധാകരൻ തളിപ്പറന്പിൽ
1416723
Tuesday, April 16, 2024 7:15 AM IST
കണ്ണൂർ: കണ്ണൂർ മണ്ഡലം യുഡിഎഫ് സ്ഥാനാര്ഥി കെ.സുധാകരൻ തളിപ്പറന്പ് മണ്ഡലത്തിൽ പര്യടനം നടത്തി. കുപ്പം ഏഴോം റോഡ് ജംഗ്ഷനില് നിന്ന് കെപിസിസി ജനറല് സെക്രട്ടറി സോണി സെബാസ്റ്റ്യന് ഉദ്ഘാടനം ചെയ്തു.
നരേന്ദ്ര മോദി ഭരണത്തില് രാജ്യം സമസ്ത മേഖലയിലും പിറകോട്ട് പോയെന്നും മാധ്യമങ്ങളെ വില കൊടുത്ത് വാങ്ങി കൊണ്ടുള്ള പ്രചാരണം മാത്രമാണ് ഇപ്പോള് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ചിതപ്പിലെ പൊയ്യില്, വായാട് കവല, തേറണ്ടി, എടക്കോം, പെരുമ്പടവ്, എരുവാട്ടി, തടിക്കടവ്, വായാട്ടുപറമ്പ്, ചപ്പാരപ്പടവ്, പടപ്പേങ്ങാട്, പന്നിയൂര് മദീന പള്ളി, പൂവ്വം, ചെറിയൂര് മരുതിയോട്, ചെനയന്നൂര്, പൂമംഗലം, കൂനം, പൊക്കുണ്ട്, മുയ്യം, പൂക്കോത്ത് തെരു, തൃച്ചംബരം, പൂന്നക്കുളങ്ങര,പാളിയത്ത് വളപ്പ് , പാന്തോട്ടം, പുളിമ്പറമ്പ്, കപ്പാലം, കാര്യാമ്പലം ,അള്ളാം കുളം വഴി ബദരിയ്യ നഗറിൽ പര്യടനം അവസാനിച്ചു.
സമാപന യോഗം മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി അൻസാരി തില്ലങ്കേരി ഉദ്ഘാടനം ചെയ്തു. നേതാക്കളായ ജെബി മേത്തർ , പി ഇബ്രാഹിം ,സി.എ. അജീർ , മുഹമ്മദ് ബ്ലാത്തൂർ , രജനി രാമനാഥ് , വി.പി. അബ്ദുൽ റഷീദ് , മുഹമ്മദ് അള്ളാംകുളം , സി.കെ.സുബൈർ ,ശ്രീജ മഠത്തിൽ , മനോജ് കൂവേരി , വിജിൽ മോഹനൻ , രാഹുൽ വെച്ചിയോട്ട് ,ടി ജനാർദ്ദനൻ , പി.കെ സരസ്വതി , അമൽ കുറ്റ്യാട്ടൂർ തുടങ്ങിയവർ പങ്കെടുത്തു. ഇന്ന് പേരാവൂരിൽ പര്യടനം നടത്തും.
എം.വി. ജയരാജന്റെ മൂന്നാംഘട്ട പര്യടനം ഇന്ന്
കണ്ണൂർ: കണ്ണൂർ മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി എം.വി. ജയരാജന്റെ മൂന്നാംഘട്ട പര്യടനം ഇന്ന് ആരംഭിക്കും. തളിപ്പറന്പിൽ നിന്നാണാണ് പര്യടനം ആരംഭിക്കുക. നാളെ ഇരിക്കൂർ, 18ന് ധർമടം, 19ന് മട്ടന്നൂർ, 20ന് പേരാവൂർ, 21ന് അഴീക്കോട്, 22ന് കണ്ണൂർ എന്നിങ്ങനെ മൂന്നാം ഘട്ട പര്യടനം നടത്തും.

ഇന്നലെ എം.വി. ജയരാജൻ അഖിലേന്ത്യാ സുന്നി ജം ഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാരെയും സമസ്ത കേരള ജം ഇയ്യത്തുൽ ഉലമ അധ്യക്ഷൻ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളെയും സന്ദർശിച്ചു. കാരന്തൂർ മർക്കസിലെത്തിയാണ് കാന്തപുരത്തെ കണ്ടത്. എടവണ്ണപ്പാറ മുണ്ടക്കുളത്തെ ജാമിഅ ജലാലിയ്യ അറബിക് കോളജിലായിരുന്നു ജിഫ്രി തങ്ങളുമായുള്ള കൂടിക്കാഴ്ച. ഇന്നലെ പൊതുപര്യടനം ഉണ്ടായിരുന്നില്ല. ഉച്ചകഴിഞ്ഞ് ഇരിക്കൂറിൽ എൽഡിഎഫ് റാലിയിലും തില്ലങ്കേരി രക്തസാക്ഷി ദിനാചരണ പരിപാടിയിലും പങ്കെടുത്തു. മാവിലാക്കാവിൽ വിഷു ഉൽസവ ചടങ്ങിലെത്തി വിഷു ആശംസകൾ നേർന്നു.
സി. രഘുനാഥ് അഴീക്കോട്
കണ്ണൂര്: കണ്ണൂര് ലോക്സഭാ മണ്ഡലം എന്ഡിഎ സ്ഥാനാര്ഥി സി. രഘുനാഥ് അഴിക്കോട് നിയോജക മണ്ഡലത്തില് പര്യടനം നടത്തി. രാവിലെ ഒന്പതിന്പടന്നപ്പാലത്ത് ബിജെപി ജില്ലാ സെല് കോ-ഓർഡിനേറ്റര് ഗംഗാധരന് കാളീശ്വരം ഉദ്ഘാടനം ചെയ്തു.

ജില്ലാ വൈസ് പ്രസിഡന്റ് ടി.സി. മനോജ് അധ്യക്ഷത വഹിച്ചു. തുടര്ന്ന് ചാലാട്, ചാക്കാട്ടില്പീടിക, പള്ളിക്കുന്ന് പഴയ പോസ്റ്റ് ഓഫീസ്, ഇടച്ചേരി മുത്തപ്പന് കാവ്, ടിസി മുക്ക്, കുന്നുംകൈ, കൊറ്റാളി, പൊടിക്കുണ്ട്, പള്ളിക്കുന്ന് പാലം, നാല്മുക്ക്, പള്ളിക്കുളം, കടലായി അമ്പലം, കാഞ്ഞിരത്തറ, മന്ന, കളരിവാതുക്കല്, പാപിനിശ്ശേരി, പുതിയ കാവ്, കാട്ടിയം ടൗണ്, അരോളി, ബോട്ട് പാലം, ചാല് എന്നിവിടങ്ങളിലെ പര്യടനത്തിന് ശേഷം പൂതപ്പാറയില് സമാപിച്ചു.
സമാപന സമ്മേളനം ബിജെപി കോഴിക്കോട് മേഖലാ ജനറല് സെക്രട്ടറി കെ.കെ. വിനോദ് കുമാര് ഉദ്ഘാടനം ചെയ്തു. വിവിധ കേന്ദ്രങ്ങളില് ദേശീയ സമിതിയംഗം എ. ദാമോദരന്, മഹിളാമോര്ച്ച ജില്ലാ അധ്യക്ഷ റീന മനോഹരന്, എം.കെ. വിനോദ് കുമാര്, ഒബിസി മോര്ച്ച ജില്ലാ വൈസ് പ്രസിഡന്റ് ശിവശങ്കരന്, എസ്ടി മോര്ച്ച ജില്ലാ പ്രസിഡന്റ് സജേഷ് പയ്യാവൂര്, ഒ.കെ. സന്തോഷ് കുമാര്, പി.ആര്. രാജന്, ടി.സി. മനോജ്, എസ്. വിജയ്, രാഹുല് രാജീവ്, സായ് കിരണ്, പി.കെ. ശ്രീകുമാര്, എം. അനീഷ് കുമാര്, കെ.എന്.മുകുന്ദന്, രമേശന് മാണിക്കോത്ത്, പി.വി. അരുണാക്ഷന്, വി.കെ. ഷൈജു, പി. സനീഷ് തുടങ്ങിയവര് പ്രസംഗിച്ചു.