മാ​ഹി ബൈ​പ്പാ​സി​ൽ ബൈ​ക്ക് മ​റി​ഞ്ഞ് യു​വാ​വ് മ​രി​ച്ചു
Monday, April 15, 2024 10:14 PM IST
ത​ല​ശേ​രി: മാ​ഹി-​മു​ഴ​പ്പി​ല​ങ്ങാ​ട് ബൈ​പ്പാ​സി​ൽ ബൈ​ക്ക് നി​യ​ന്ത്ര​ണം വി​ട്ട് മ​റി​ഞ്ഞ് യാ​ത്രി​ക​നാ​യ യു​വാ​വ് മ​രി​ച്ചു. ര​ണ്ടു പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ചൊ​ക്ലി നി​ടു​മ്പ്ര​ത്തെ ചാ​ത്തു​പീ​ടി​ക​യ്ക്ക് സ​മീ​പം വ​ലി​യി​ട​യി​ൽ താ​ഴെ കു​നി​യി​ൽ കെ.​പി.​അ​ഭി​ജി​ത്താ​ണ് (20) മ​രി​ച്ച​ത്.

ശ​നി​യാ​ഴ്ച​യാ​യി​രു​ന്നു അ​പ​ക​ടം. കൂ​ടെ​യു​ണ്ടാ​യി​രു​ന്ന അ​ഭി​ന​ന്ദ്, റി​തു​ൽ എ​ന്നി​വ​ർ​ക്ക് പ​രി​ക്കേ​റ്റു. ഇ​വ​ർ ക​ണ്ണൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.​ത​ല​ശേ​രി ക്രൈ​സ്റ്റ് കോ​ള​ജി​ലെ ര​ണ്ടാം വ​ർ​ഷ ബി.​കോം വി​ദ്യാ​ർ​ഥി​യാ​ണ് ഗ​ണേ​ഷ് ബാ​ബു​വി​ന്‍റെ​യും അ​ജി​ത​യു​ടെ​യും മ​ക​നാ​യ അ​ഭി​ജി​ത്ത്. അ​ജ​യ് ഏ​ക സ​ഹോ​ദ​ര​നാ​ണ്.