മാടായി പഞ്ചായത്ത് ഓഫീസ് കെട്ടിടം പൊളിക്കും; 16 മുതൽ ഓഫീസ് വാടക കെട്ടിടത്തിൽ
1416472
Sunday, April 14, 2024 7:44 AM IST
പഴയങ്ങാടി: പഴയങ്ങാടി പുഴയ്ക്ക് കുറുകെ പുതിയ പാലം നിർമിക്കുന്നതിന് മാടായി പഞ്ചായത്ത് കെട്ടിടവും പൊളിക്കുന്നു. മാടായി ചൈനക്ലേ കന്പനിക്ക് സമീപത്തെ വാടക കെട്ടിടത്തിലാണ് താത്കാലികമായി പഞ്ചായത്ത് ഓഫീസ് പ്രവർത്തിക്കുക.
16 മുതൽ ഇവിടെ ഓഫീസ് പ്രവർത്തനമാരംഭിക്കും. നിലവിൽ പൊതുമരാമത്ത് വകുപ്പിനു കീഴിലുള്ള സ്ഥലത്തായിരുന്നു മാടായി പഞ്ചായത്ത് ഓഫീസ് പ്രവർത്തിച്ചുവന്നിരുന്നത്. പഴയങ്ങാടി പുഴക്ക് കുറുകെ പുതിയ പാലം വരുന്പോൾ റോഡ് വികസനത്തിന് കൂടുതൽ സ്ഥലം വേണ്ടി വരുമെന്നതിനാലാണ് പഞ്ചായത്ത് ഓഫീസ് കെട്ടിടം പൊളിച്ചു മാറ്റാൻ പൊതുമരാമത്ത് വകുപ്പ് നിർദേശിച്ചത്. നഷ്ടപരിഹാരമായി ഒരുകോടി നാലുലക്ഷം രൂപ പഞ്ചായത്തിന് കിഫ്ബി വഴി ലഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഒഴിയാൻ കിബ്ബി അധികൃതർ നോട്ടിസ് നൽകിയതെന്ന് പഞ്ചായത്ത് പ്രസിഡന്റ് കായിക്കാരൻ സഹീദ് പറഞ്ഞു.