എയ്ഞ്ചലിന്റെ കൊച്ചുസന്പാദ്യം കോൺഗ്രസിന്
1416092
Saturday, April 13, 2024 1:15 AM IST
കണ്ണൂർ: കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് നാളിതുവരെ സ്വരൂപിച്ച കൊച്ചുസമ്പാദ്യം സംഭാവനയായി നൽകി എയ്ഞ്ചൽ ജോസ് പരത്തിനാൽ. ചെമ്പേരി നിർമല ഹയർ സെക്കൻഡറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിനിയാണ് എയ്ഞ്ചൽ. കുട്ടിക്കാലം മുതലേ പിതാവിൽനിന്നും വാർത്താമാധ്യമങ്ങളിൽ നിന്നും കണ്ടും കേട്ടും അറിഞ്ഞാണ് എട്ടാം ക്ലാസുകാരി കോൺഗ്രസ് രാഷ്ട്രീയത്തോട് അടുക്കുന്നത്.
കഴിഞ്ഞദിവസം തെരഞ്ഞെടുപ്പ് പര്യടനത്തിന്റെ ഭാഗമായി യുഡിഎഫ് സ്ഥാനാർഥി കെ. സുധാകരൻ എത്തിയപ്പോൾ പിതാവിനോടൊപ്പം എത്തിയാണ് ഏയ്ഞ്ചൽ തുക കൈമാറിയത്. ഏയ്ഞ്ചലിനെ പോലെയുള്ളവരുടെ പുതുതലമുറയിലാണ് കോൺഗ്രസിന്റെ ഭാവിയെന്നു കെ. സുധാകരൻ പറോഞ്ഞു.