ലയൺസ് ക്ലബ് വിദ്യാലയങ്ങൾക്ക് സൈക്കിൾ വിതരണം ചെയ്തു
1415861
Friday, April 12, 2024 12:43 AM IST
ചെറുപുഴ: ചെറുപുഴ ടൗൺ ലയൺസ് ക്ലബിന്റെ നേതൃത്വത്തിൽ വിദ്യാർഥികളെ സൈക്കിൾ സവാരി പഠിപ്പിക്കുന്നതിനായി വിദ്യാലയങ്ങൾക്ക് സൈക്കിൾ വിതരണംചെയ്തു. ജില്ലാ ഗവർണർ ടി.കെ. രജീഷ് ചെറുപുഴ പഞ്ചായത്തിലെ പ്രൈമറി സ്കൂൾ മുഖ്യാധ്യാപകർക്ക് സൈക്കിൾ കൈമാറി. ക്ലബ് പ്രസിഡന്റ് മഞ്ജു മധു അധ്യക്ഷത വഹിച്ചു.
ശ്രീനിവാസ പൈ, അനൂപ് കേളോത്ത്, കെ.കെ. വേണുഗോപാൽ, പി.ടി. ഫ്രാൻസിസ്, വി.പി. സുരേന്ദ്രൻ, എൻ.ജെ. ജോസഫ്, സജി അഗസ്റ്റ്യൻ, ഇ. രവീന്ദ്രൻ, മാത്യു ജോസഫ്, ജിഷ സജി, ഉഷ രവീന്ദ്രൻ എന്നിവർ പ്രസംഗിച്ചു. ചടങ്ങിൽ ചെറുപുഴ ബാലവാടി റോഡ്, കാക്കയംചാൽ-കൊല്ലാട റോഡ് എന്നിവിടങ്ങളിൽ സ്ഥാപിക്കുന്നതിനായി ട്രാഫിക് സേഫ്റ്റി മിററുകളും വീട് റിപ്പയർ ചെയ്യുന്നതിനുള്ള സഹായധനവും കൈമാറി.