കെസിബിസി വനിതാ കമ്മീഷൻ മലബാർ സോണൽ കോൺഫറൻസ് നടത്തി
1415676
Thursday, April 11, 2024 1:55 AM IST
തലശേരി: കെസിബിസി വനിതാ കമ്മീഷൻ മലബാർ സോണൽ കോൺഫറൻസ് തലശേരി സന്ദേശഭവനിൽ നടന്നു. തലശേരി അതിരൂപത ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി ഉദ്ഘാടനം ചെയ്തു. കെസിബിസി വുമൺസ് കമ്മീഷൻ എക്സിക്യുട്ടീവ് സെക്രട്ടറി ജെയ്ൻ അൻസിൽ ഫ്രാൻസിസ് അധ്യക്ഷത വഹിച്ചു.
കെസിബിസി വുമൺസ് കമ്മീഷൻ ചെയർമാൻ മാർ പീറ്റർ കൊച്ചുപുരയ്ക്കൽ അനുഗ്രഹപ്രഭാഷണവും നാഷണൽ എക്സിക്യുട്ടീവ് സെക്രട്ടറി സിസ്റ്റർ നവ്യ എഫ്സിസി മുഖ്യപ്രഭാഷണവും നടത്തി. ഫാ. ജോബി കോവാട്ട്, ഫാ. ബിജു കല്ലിങ്കൽ, മിനി മംഗലത്തിൽ, ലിസി ജോസ്, ഏലിയാമ്മ എന്നിവർ പ്രസംഗിച്ചു. മലബാറിലെ ആറു രൂപതകളിൽനിന്ന് എൺപതോളം വനിതകൾ പങ്കെടുത്തു.