കണ്ണൂർ: കേരള ദിനേശിന്റെ റംസാൻ-വിഷു വിപണനമേളയോട് ചേർന്ന് കണ്ണൂർ പോലീസ് മൈതാനിയിൽ കേരള ദിനേശ് തണ്ണീർ പന്തൽ ഒരുക്കി. എകെജി ആശുപത്രി വൈസ് പ്രസിഡന്റ് കെ.എൻ. മോഹനൻ നന്പ്യാർ ഉദ്ഘാടനം ചെയ്തു.
കേരള ദിനേശ് ചെയർമാൻ എം.കെ ദിനേശ്ബാബു അധ്യക്ഷത വഹിച്ചു. കേന്ദ്ര സംഘം സെക്രട്ടറി കിഷോർകുമാർ, ഓഫീസ് മാനേജർ എം. പ്രകാശൻ, മാർക്കറ്റിംഗ് മാനേജർ എം.സന്തോഷ്കുമാർ എന്നിവർ സംസാരിച്ചു. ദിനേശിന്റെ റംസാൻ-വിഷു മേളയിൽ ഭക്ഷ്യഉത്പന്നങ്ങൾക്കും കുടകൾക്കും അപ്പാരൽസ് ഉത്പന്നങ്ങൾക്കും പ്രത്യേക ഡിസ്കൗണ്ട് നൽകുന്നുണ്ട്. വിപണനമേളയും തണ്ണീർപ്പന്തലും 13വരെ നീണ്ടു നിൽക്കും.