കത്തോലിക്ക കോൺഗ്രസ് ചെറുപുഴ മേഖലാ കൺവൻഷൻ
1396768
Saturday, March 2, 2024 1:50 AM IST
ചെറുപുഴ: നാട്ടിലിറങ്ങുന്ന വന്യമൃഗങ്ങളെ തുരത്താനും വേണ്ടി വന്നാൽ വെടിവച്ച് കൊല്ലാനുമായി പഞ്ചായത്ത്-വനംവകുപ്പ് എന്നിവയുടെ നേതൃത്വത്തിൽ വാർഡ് തോറും കർമസമിതി രൂപീകരിക്കണമെന്ന് കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ ഡയറക്ടർ റവ. ഡോ. ഫിലിപ്പ് കവിയിൽ ആവശ്യപ്പെട്ടു. കത്തോലിക്ക കോൺഗ്രസ് ചെറുപുഴ മേഖലാ കൺവൻഷനും അംഗത്വവിതരണവും ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
വന്യമൃഗങ്ങൾ നാട്ടിലിറങ്ങി മനുഷ്യനേയും വളർത്തുമൃഗങ്ങളെയും ആക്രമിക്കുമ്പോൾ അധികാരികൾ വന്യജീവി സംരക്ഷണ നിയമം ചൂണ്ടിക്കാട്ടി നോക്കി നിൽക്കുകയാണ് ചെയ്യുന്നത്. ഈ നാട്ടിൽ മനുഷ്യന് മാത്രം ഒരു വിലയുമില്ലാത്ത സ്ഥിതിയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
സെബാസ്റ്റ്യൻ ജാതികുളം അധ്യക്ഷത വഹിച്ചു. ഫാ. ജോസ് വെട്ടിക്കൽ, ടോണി ജോസഫ് പുഞ്ചകുന്നേൽ, ഫാ. തോമസ് പൂവംപുഴ, ഫാ. അമൽ തൈപ്പറമ്പിൽ, ഫിലിപ്പ് വെളിയത്ത്, മനോജ് വടക്കേൽ, അസി പൂക്കുളം, രാജു കാരക്കാട്, സാജു പുത്തൻ പുത്തൻപുര പ്രസംഗിച്ചു.