പരിഹാര പ്രദക്ഷിണം നടത്തി
1396762
Saturday, March 2, 2024 1:50 AM IST
കൊളക്കാട്: എകെസിസി പേരാവൂർ മേഖലയുടെ ആഭിമുഖ്യത്തിൽ കൊളക്കാട് സെന്റ് തോമസ് മൗണ്ടിലേക്ക് പരിഹാര പ്രദക്ഷിണം നടത്തി. പേരാവൂർ ഫൊറോനയുടെ കീഴിലുള്ള വിവിധ യൂണിറ്റുകളിൽ നിന്നും പ്രതിനിധികൾ പങ്കെടുത്തു.
ഫൊറോന ഡയറക്ടർ ഫാ. തോമസ് പട്ടാംകുളം, അസിസ്റ്റന്റ് ഡയറക്ടർ ഫാ. അഗസ്റ്റിൻ അറയ്ക്കൽ, സിസ്റ്റർ ജെയ്നി, മേഖല പ്രസിഡന്റ് ജോർജ് കാനാട്ട് സെക്രട്ടറി ജോയ് മാടശേരി രൂപത പ്രതിനിധി ബ്രിട്ടോ ജോസ്, ട്രഷറർ ജോബി, ട്രസ്റ്റിമാരായ സജി ശാസ്താംകുന്നേൽ, ജോസ്കുട്ടി കൊട്ടാരംകുന്നേൽ, ടോമി പോക്കാട്ടിൽ, തങ്കച്ചൻ മണ്ണാറുകുളം, ബേബി വരിക്കാനിക്കൽ എന്നിവർ നേതൃത്വം നൽകി. തുടർന്ന് നടന്ന യോഗം ഫാ. തോമസ് പട്ടാംകുളം ഉദ്ഘാടനം ചെയ്തു. ജോർജ് കാനാട്ട് അധ്യക്ഷത വഹിച്ചു. കാർഷിക വിളകളുടെ വിലയിടിവ് തടയാൻ പ്രത്യേകിച്ച് കശുവണ്ടിയുടെ വില 200 രൂപയാക്കാൻ സംസ്ഥാന സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.