നൂറു ശതമാനം യുസർഫീ; പ്രഖ്യാപനം നടത്തി
1396522
Friday, March 1, 2024 1:11 AM IST
ഇരിട്ടി: പടിയൂർ-കല്യാട് പഞ്ചായത്ത് ഹരിതകർമസേന വാതിൽപ്പടി ശേഖരണത്തിൽ യുസർഫീ നൂറു ശതമാനം പൂർത്തീകരിച്ചതിന്റെ പ്രഖ്യാപനം നടന്നു. നവകേരളം കർമപദ്ധതി ജില്ലാ കോ-ഓർഡിനേറ്റർ സോമശേഖരൻ പ്രഖ്യാപന ചടങ്ങ് ഉദ്ഘാടനം ചെയ്തു. പടിയൂർ-കല്ല്യാട് പഞ്ചായത്ത് പ്രസിഡന്റ് ബി. ഷംസുദ്ധീൻ അധ്യക്ഷത വഹിച്ചു.
വൈസ് പ്രസിഡന്റ് ആർ. മിനി, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ.വി. തങ്കമണി, ആസൂത്രണ സമിതി ഉപാധ്യക്ഷൻ പി. ഷിനോജ്, സി ഡി എസ് ചെയർപേഴ്സൺ എം.വി. അമ്പിളി, സോഷ്യൽ ഓഡിറ്റ് കോ-ഓർഡിനേറ്റർ പി.വി. മുരളീധരൻ, സോഷ്യൽ ഓഡിറ്റ് അംഗം ടി.ജെ. ജോയി, പി .ജെ. റോസ് മരിയ, ഹരിത കേരളം മിഷൻ ആർ പി പി.പി. സുകുമാരൻ, പി.സി. രാമചന്ദ്രൻ,പഞ്ചായത്ത് സെക്രട്ടറി ഇ.വി. വേണുഗോപാൽ, സി.പി. റുബീന എന്നിവർ പ്രസംഗിച്ചു.