എം.വി. ജയരാജൻ പേരാവൂർ മണ്ഡലത്തിൽ സന്ദർശനം നടത്തി
1396449
Thursday, February 29, 2024 8:05 AM IST
ഇരിട്ടി: കണ്ണൂർ ലോകസഭാ മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി എം.വി. ജയരാജൻ പേരാവൂർ മണ്ഡലത്തിലെ വിവിധ സ്ഥലങ്ങളും സ്ഥാപനങ്ങളും സന്ദർശിച്ചു. മണ്ഡലത്തിലെ പ്രമുഖ വ്യക്തികളെയും നേരിൽ കണ്ട് സ്ഥാനാർഥിയായി മത്സരിക്കുന്ന വിവരം അറിയിച്ചു.
രാവിലെ എട്ടോടെ ചാവശേരിയിൽ നിന്നാരംഭിച്ച സന്ദർശന പരിപാടി ഉച്ചയോടെ ഇരിട്ടി മേഖലയിലെ സന്ദർശനം പൂർത്തിയാക്കി. ഉച്ചക്ക് ശേഷം പേരാവൂർ മേഖലയിലും സന്ദർശനം നടത്തി. പേരാവൂർ മണ്ഡലത്തിലെ ഒന്നാംഘട്ട സൗഹൃദ സന്ദർശനത്തിൽ സ്ഥാനാർഥിക്കൊപ്പം എൽഡിഎഫ് നേതാക്കളായ ബിനോയി കുര്യൻ, കെ.വി. സക്കീർഹുസൈൻ, പി.പി. അശോകൻ, വിപിൻ തോമസ്, പി.എ. മാത്യു, ബാബു നടയത്ത്, എം.എ. ആന്റണി, ആറളം പഞ്ചായത്ത് പ്രസിഡന്റ് കെ.പി. രാജേഷ്, ഇരിട്ടി നഗരസഭാ വൈസ് ചെയർമാൻ പി.പി. ഉസ്മാൻ എന്നിവരും ഉണ്ടായിരുന്നു.