പ്ലൈവുഡ് കമ്പനിയിൽ തീപിടിത്തം
1374461
Wednesday, November 29, 2023 7:56 AM IST
മട്ടന്നൂർ: നായാട്ടുപാറയിൽ പ്ലൈവുഡ് കമ്പനിയിൽ തീപിടിത്തം. ഇന്നലെ രാവിലെ എട്ടരയോടെയാണ് നായാട്ടുപാറ ചോല റോഡിലെ നസ്റീൻ സുനൈദിന്റെ ഉടമസ്ഥയിലുളള ന്യൂ വിക്ടറി പ്ലൈവുഡ് കമ്പനിയിൽ തീപിടിത്തമുണ്ടായത്.
ഫർണസിനുളളിലാണു തീപിടിച്ചത്. മട്ടന്നൂരിൽ നിന്നെത്തിയ അഗ്നിശമന സേന ഒന്നര മണിക്കൂറോളം പരിശ്രമിച്ചാണു തീ കെടുത്തിയത്. ബോയിലറിന്റെ ഓയിൽ പൈപ്പ് ലീക്കായതാണു തീപ്പിടിത്തത്തിന് ഇടയാക്കിയതെന്ന് ഫയർഫോഴ്സ് ഉദ്യോഗസ്ഥർ അറിയിച്ചു.
ഏകദേശം ആറുലക്ഷത്തോളം രൂപയുടെ നാശനഷ്ടം കണക്കാക്കുന്നു. കൃത്യസമയത്ത് അഗ്നിശമന എത്തിയതിനാൽ കൂടുതൽ അപകടങ്ങൾ ഒഴിവായി. അഗ്നിശമനസേന മട്ടന്നൂർ സ്റ്റേഷൻ ഓഫീസർ ടി.വി. ഉണ്ണികൃഷ്ണൻ, ഉദ്യോഗസ്ഥരായ ഷജിൽ, സി.കെ. സുരേന്ദ്ര ബാബു, രാഗേഷ് തോട്ടത്തിൽ, വി. പ്രതീഷ്, കെ.വി. ഷിജിൻ, പി. നിവേദ്, പി. റിജു, സി.വി. ശ്രീനാഥ്, സി. സുരേഷ് ബാബു എന്നിവരുടെ നേതൃത്വത്തിലാണു തീയണച്ചത്.