കോളിക്കടവ്: ഇ.കെ. നായനാർ അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ ടൂർണമെന്റ് സീസൺ ടിക്കറ്റ് ആദ്യ വില്പന ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് കുര്യൻ വയലേരി സഹദേവന് നൽകി നിർവഹിച്ചു. വി.കെ. പ്രേമരാജൻ അധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് വിനോദ് കുമാർ, എം. സുമേഷ്, ബാബു കാറ്റാടി, വി.കെ. പുരുഷോത്തമൻ, കെ. ബിനീഷ്, കെ. ഷൈബു, സുനിൽ കുമാർ, കെ. രതീഷ് എന്നിവർ പ്രസംഗിച്ചു.