കു​ടി​യേ​റ്റ ക​ർ​ഷ​ക​രു​ടെ ദു​രി​ത ജീ​വി​തം; നാ​ട​കം പു​ന​രാ​വി​ഷ്ക​രി​ക്കു​ന്നു
Wednesday, November 29, 2023 7:55 AM IST
ആ​ല​ക്കോ​ട്: കു​ടി​യേ​റ്റ ക​ർ​ഷ​ക​രു​ടെ ദു​രി​ത​ജീ​വി​തം അ​ടി​സ്ഥാ​ന​മാ​ക്കി 1980 കാ​ല​ഘ​ട്ട​ത്തി​ൽ നി​ര​വ​ധി സ്റ്റേ​ജു​ക​ളി​ൽ അ​ര​ങ്ങേ​റി​യ "ഗൂ​ഡ​ല്ലൂ​ർ' കു​ടി​യേ​റ്റ ച​രി​ത്ര നാ​ട​ക പു​ന​രാ​വി​ഷ്കാ​രം. ക​ർ​ഷ​ക​രു​ടെ ഇ​ന്ന​ത്തെ ദു​രി​ത​ജീ​വി​ത​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പു​ന​രാ​വി​ഷ്ക​ര​ണം ന​ട​ത്തി ജ​ന​ങ്ങ​ളി​ലേ​ക്ക് ഇ​റ​ങ്ങി​ച്ചെ​ല്ലു​ക​യാ​ണ് ആ​ല​ക്കോ​ട്ടെ ആ​ദ്യ​കാ​ല നാ​ട​ക ശാ​ല​യാ​യ വി​ജ​യ ആ​ർ​ട്സ് ക്ല​ബ്.

ആ​ല​ക്കോ​ട് മേ​ഖ​ല​യി​ലെ 25ൽ ​പ​രം ക​ലാ​കാ​ര​ന്മാ​രാ​ണ് ഇ​തി​ൽ അ​ണി​നി​ര​ക്കു​ന്ന​ത്. നാ​ട​ക​ത്തി​ന്‍റെ പു​ന​രാ​വി​ഷ്ക​ര​ണം ക​ർ​ഷ​ക അ​വാ​ർ​ഡ് ജേ​താ​വാ​യ ജോ​സ്ഗി​രി​യി​ലെ അ​നീ​ഷ് പ​രി​പ്ലാ​ക്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. നാ​ട​ക ര​ച​യി​താ​വും സം​വി​ധാ​യ​ക​നു​മാ​യ ജോ​സ് മു​തു​കു​ന്നേ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.


സ്ക​റി​യ ഐ​ക്ക​രോ​ട്, ബേ​ബി പോ​ത്ത​നാ​മ​ല, ഗോ​പി ഉ​പാ​സ​ന, ജോ​പ്പ​ൻ വ​ട​ക്കേ​പ്പ​റ​മ്പി​ൽ, ശ​ശി​ധ​ര​ൻ പി​ള്ള എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. പു​ന​രാ​വി​ഷ്ക​രി​ക്കു​ന്ന നാ​ട​കം ആ​ല​ക്കോ​ട് സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​നാ​പ്പ​ള്ളി തി​രു​നാ​ളി​നോ​ട് അ​നു​ബ​ന്ധി​ച്ച് അ​ര​ങ്ങേ​റും.