മഹിളാ കോൺഗ്രസ് സ്ഥാനാരോഹണം
1374049
Tuesday, November 28, 2023 1:14 AM IST
പയ്യാവൂർ: മഹിളാ കോൺഗ്രസ് ചുഴലി മണ്ഡലം കമ്മിറ്റി പ്രസിഡന്റായി കെ. റുഖിയ ചുമതലയേറ്റു. സ്ഥാനാരോഹണ ചടങ്ങ് മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ശ്രീജ മഠത്തിൽ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് പൗളിൻ തോമസ് അധ്യക്ഷത വഹിച്ചു.
സംസ്ഥാന സെക്രട്ടറി നസീമ ഖാദർ, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി പ്രദീപ് പടപ്പയിൽ, ജില്ലാ ജനറൽ സെക്രട്ടറി കെ.പി. ലിഷ, സെക്രട്ടറി പ്രീത, ഔട്ട് റീച്ച് സെൽ സംസ്ഥാന വർക്കിംഗ് ചെയർപേഴ്സൺ വി.വി. ലിഷ, മണ്ഡലം പ്രസിഡന്റ് പി. ബാലകൃഷ്ണൻ, ടി.സി. പ്രിയ, പഞ്ചായത്ത് അംഗങ്ങളായ കെ.പി. അബ്ദുൾ സത്താർ, കെ.രാജീവൻ, പി. ജയചന്ദ്രൻ, സുമ നാരായണൻ, മഞ്ജുള പ്രദീപ്, ഗീത, സാവിത്രി എന്നിവർ നേതൃത്വം നൽകി.