അലൂമിനിയം കമ്പനിക്കെതിരേ പഞ്ചായത്ത് ഓഫീസ് മാർച്ച്
1374047
Tuesday, November 28, 2023 1:14 AM IST
ചപ്പാരപ്പടവ്: വിഷപ്പുക തുപ്പിക്കൊണ്ട് പരിസരവാസികളെ നിത്യരോഗത്തിലേക്കും ഇരുണ്ട ഭാവിയിലേക്കും തള്ളിനീക്കുന്ന എളമ്പേരംപാറ നാടുകാണി കിൻഫ്ര പാർക്കിലെ അലൂമിനിയം കമ്പനി (ഷാൽക്കോസ്)ക്കെതിരേ ചപ്പാരപ്പടവ് പഞ്ചായത്ത് ഓഫീസിലേക്ക് നടത്തിയ ജനകീയ മാർച്ച് ഡോ. ഖലീൽ ചൊവ്വ ഉദ്ഘാടനം ചെയ്തു. കെ.വി. രാഘവൻ അധ്യക്ഷത വഹിച്ചു. ജില്ലാ പരിസ്ഥിതി ഏകോപന സമിതി ചെയർമാൻ എൻ. സുബ്രഹ്മണ്യൻ മുഖ്യപ്രഭാഷണം നടത്തി.
കെ.ഇ. കരുണാകരൻ, കെ.പി. ഹേമന്ത്, സണ്ണി പോത്തനാംതടം, അലി മംഗര, സൂര്യസോമൻ, കെ.എം. അബ്ദുൾ ഖാദർ, അലി മൊഗ്രാൽ, എം.ബി. അബ്ദുള്ള, കെ.വി. അബ്ദുൾ ഖാദർ, യു.വി. അസൈനാർ, പി.സി. മുസമ്മിൽ. പി. പി. ബാലകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.