കരിന്തളം-വയനാട് 400 കെവി ലൈൻ: അർഹമായ നഷ്ടപരിഹാരം ലഭ്യമാക്കണം
1339896
Monday, October 2, 2023 1:22 AM IST
ചെങ്ങോം: നിർദിഷ്ട കരിന്തളം-വയനാട് 400 കെവി ലൈൻ പദ്ധതി ഭൂവുടമകൾക്ക് നഷ്ടപരിഹാരം നൽകിയതിനു ശേഷം മാത്രമേ ആരംഭിക്കാവൂവെന്ന് സെന്റ് സെബാസ്റ്റ്യൻ പള്ളിയിൽ ചേർന്ന യോഗം ആവശ്യപ്പെട്ടു. ഇടവക വികാരി ഫാ. സെബാൻ ഇടയാടിയിൽ ഉദ്ഘാടനം ചെയ്ത് മുഖ്യപ്രഭാഷണം നടത്തി.
അർഹമായ നഷ്ടപരിഹാരം ലഭ്യമാക്കുന്നതിന് ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കാൻ യോഗം തീരുമാനിച്ചു. പൈലി വാത്യാട്ട്, ജിമ്മി തോട്ടത്തിൽ, രാഹുൽ വാഴയിൽ, ഷൈജു വാത്യാട്ട് എന്നിവർ പ്രസംഗിച്ചു. തുടർപ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കാൻ എട്ടംഗ എക്സിക്യുട്ടീവ് കമ്മിറ്റിയെ തെരഞ്ഞെടുത്തു. ഭാരവാഹികൾ: രക്ഷാധികാരിയായി ഫാ. സെബാൻ ഇടയാടിയിലിനെയും ചെയർമാനായി ബ്രിട്ടോ ജോസിനെയും കൺവീനറായി വി.ടി. മാത്യു വലിയപറന്പിലിനെയും ട്രഷററായി കെ.ജെ.ജോയ് കുലച്ചിറയെയും തെരഞ്ഞെടുത്തു. ജോസ് മംഗലത്തിൽ, സേവ്യർ കളപ്പറമ്പത്ത്, ജോസ് ഒറ്റപ്ലാക്കൽ, സുധീഷ് കാരാമയിൽ എന്നിവർ കമ്മിറ്റിയംഗങ്ങളാണ്.