തളിപ്പറമ്പിൽ റോഡുകള്ക്കായി 1.56 കോടി
1338906
Thursday, September 28, 2023 1:16 AM IST
തളിപ്പറമ്പ്: മണ്ഡലത്തിലെ വിവിധ തദ്ദേശ സ്ഥാപനങ്ങളിലെ കഴിഞ്ഞ കാലവർഷത്തിൽ തകർന്ന 17 റോഡുകൾ പുനരുദ്ധാരണത്തിന് ഒരു കോടി 56 ലക്ഷം രൂപയുടെ ഭരണാനുമതിയായി.
തളിപ്പറമ്പ് നഗരസഭയിലെ കുറ്റിക്കോൽ ടോൾ ബൂത്ത്-മാനവ മന്ദിരം-കുന്നോത്ത്കാവ് റോഡ് പത്ത് ലക്ഷം, ചപ്പാരപ്പടവ് ഗ്രാമ പഞ്ചായത്തിലെ പെരുമളാബാദ്-താഴെ ഇടക്കോം റോഡ് പത്ത് ലക്ഷം, കൂവേരി വയൽ-ആറാം വയൽ-എളമ്പേരം റോഡ് പത്ത് ലക്ഷം, കുറുമാത്തൂർ ഗ്രാമപഞ്ചായത്തിലെ ചെപ്പന്നൂൽ ഹരിജൻ കോളനി റോഡ് പത്ത് ലക്ഷം, കൊളച്ചേരി ഗ്രാമപഞ്ചായത്തിലെ കാറാട്ട്-അരയാൽ-മംഗലപ്പള്ളി-പുതിയോത്തിറ കിണർ പത്ത് ലക്ഷം, കൊളച്ചേരി-എയുപി സ്കൂൾ റോഡ് പത്ത് ലക്ഷം, മയ്യിൽ ഗ്രാമപഞ്ചായത്തിലെ നണിയൂർ നമ്പ്രം-കോണമൂല-കമല റൈസ്മിൽ റോഡ് എട്ട് ലക്ഷം, കടൂർ മുക്ക്-ബാലിയേരി പാലം റോഡ്-എട്ട്ലക്ഷം,വേളം പുലരി വയൽ റോഡ്-എട്ട് ലക്ഷം, ഗോപാലൻ പീടിക-പട്ടുവം വയൽ റോഡ് എട്ട് ലക്ഷം, കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്തിലെ കാര്യംപറമ്പ്-പൊറോളം-ചട്ടുകപ്പാറ റോഡ് പത്ത് ലക്ഷം, മിനി സ്റ്റേഡിയം-ഹൈ സ്കൂൾ റോഡ് എട്ട് ലക്ഷം, വേശാല-ചന്ദ്രത്തിൻ കാവ് റോഡ് എട്ട് ലക്ഷം, ചെക്കിക്കുളം-കട്ടോളി മടപ്പുര റോഡ് എട്ട് ലക്ഷം, ആന്തൂർ നഗരസഭയിലെ ബക്കളം-പൂതപ്പാറവയൽ റോഡ് പത്ത് ലക്ഷം, കമ്പിൽ കടവ്-ഇരുമ്പ് കല്ലിൻ തട്ട് പത്ത് ലക്ഷം, മലപ്പട്ടം പഞ്ചായത്തിലെ ചൂളിയാട് എൽപി സ്കൂൾ-മുച്ചിലോട്ട്കാവ് റോഡ് പത്ത് ലക്ഷം എന്നിങ്ങനെ ആകെ ഒരു കോടി 56 ലക്ഷം രൂപയുടെ പ്രവൃത്തികൾക്ക് ഭരണാനുമതിയായത്.