കൂത്തുപറമ്പ്: ടർഫ് കോർട്ടിൽ ഫുട്ബോൾ കളിക്കുന്നതിനിടെ വിദ്യാർഥി കുഴഞ്ഞ് വീണു മരിച്ചു. നീർവേലിയിലെ പുളിയാച്ചേരി വീട്ടിൽ പി.സി.സിനാൻ (19) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി 10.15 ഓടെ വലിയവെളിച്ചത്തെ ടർഫ് കോർട്ടിൽ കളിക്കുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു.
ഉടനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.നാസർ - സാജിത ദമ്പതികളുടെ മകനാണ്. കോഴിക്കോട് അക്കൗണ്ടിംഗ് വിദ്യാർഥിയായിരുന്നു. സഹോദരങ്ങൾ: ഷാബിൽ, ഖദീജ.