ചെമ്പേരി വൈഎംസിഎയുടെ ഫ്യൂച്ചർ സ്റ്റാർസ് ഉദ്ഘാടനം ചെയ്തു
1337748
Saturday, September 23, 2023 2:30 AM IST
ചെമ്പേരി: വിദ്യാർഥികളുടെ വ്യക്തിത്വവും മാനസികാരോഗ്യവും സർഗശേഷിയും ക്രിയാത്മകതയും വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ചെമ്പേരി വൈഎംസിഎ സംഘടിപ്പിക്കുന്ന ട്രെയിനിംഗ് പ്രോഗ്രാം "ഫ്യൂച്ചർ സ്റ്റാർസിന്' തുടക്കമായി.
ഏഴ് മാസം നീണ്ടുനിൽക്കുന്ന ട്രെയിനിംഗ് പ്രോഗ്രാം വൈഎംസിഎ ഹാളിൽ ചെമ്പേരി ഫൊറോനാ വികാരി റവ. ഡോ. ജോർജ് കാഞ്ഞിരക്കാട്ട് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ജോസ് ഫിലിപ്പ് അധ്യക്ഷത വഹിച്ചു.
ഷോണിറ്റ് അഗസ്റ്റിൻ ക്ലാസെടുത്തു. ഏരുവേശി പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ മോഹനൻ മൂത്തേടൻ, ജോമോൻ പൈങ്ങോട്ട്, ബാബുക്കുട്ടി ജോർജ്, ജോസഫ് സഖറിയാസ് മേമടം, ടോമി മാത്യു, റോബി ഇലവുങ്കൽ, റഷീന ജോർജ് എന്നിവർ പ്രസംഗിച്ചു.