മാത്യു അഗസ്റ്റിന് അനുസ്മരണം നടത്തി
1337734
Saturday, September 23, 2023 2:21 AM IST
എടൂര്‍: കര്‍ഷകരുടെ പ്രതിസന്ധികളും കുടിയേറ്റ ഗ്രാമങ്ങളുടെ വികസന പ്രശ്നങ്ങളും അധികാരികളുടെ മുന്നിലെത്തിക്കുന്നതിനായി ശക്തമായി തൂലിക ചലിപ്പിച്ച പത്രപ്രവർത്തകനായിരുന്നു മാത്യു അഗസ്റ്റിൻ കുടിലിലെന്ന് സണ്ണി ജോസഫ് എംഎൽഎ.
മാത്യു അഗസ്റ്റിൻ കുടിലിലിന്റെ ഇരുപത്തിയേഴാമത് ചരമവാർഷികത്തോടനുബന്ധിച്ച് പഴയകാല മാധ്യമപ്രവർത്തക സുഹൃത്തുക്കളുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
മലയാള മനോരമ കണ്ണൂര്‍ സ്പെഷല്‍ കറസ്പോണ്ടന്റ് അനില്‍ കുരുടത്ത്, സംഘാടകസമിതി ചെയര്മാന് സുനില്‍ ഞാവള്ളി, മുള്ളേരിയ പള്ളി വികാരി ഫാ. ഷിന്‍സ് കുടിലില്‍, എടൂര്‍ സെന്റ് മേരീസ് ഫൊറോന പള്ളി അസി. വികാരി ഫാ. ആശിഷ് അറയ്ക്കല്‍, മാത്യു അഗസ്റ്റിന് സ്മാരക ട്രസ്റ്റ് ചെയര്മാന് എം.സി. തോമസ്, പി.ജെ. പോള്‍, ഡി.പി. ജോസ്, ആല്ബിന് കുടിലില്‍, പി.വി. ബാബു എന്നിവര്‍ പ്രസംഗിച്ചു.