തനിച്ച് താമസിക്കുന്ന വയോധികയുടെ വീട്ടിൽനിന്ന് 16 പവൻ കവർന്നു
1337491
Friday, September 22, 2023 3:31 AM IST
തലശേരി: തനിച്ച് താമസിക്കുന വയോധികയുടെ വീട്ടിൽ നിന്ന് 16 പവൻ കവർന്നു. ചൊക്ലി കാഞ്ഞിരത്തിൻ കീഴിൽ പാലയുള്ള കണ്ടിയിലെ സൈബു അബ്ദുള്ളയുടെ വീട്ടിലാണ് കവർച്ച നടന്നത്. വീട്ടിലെ അലമാരയിൽ സൂക്ഷിച്ചതായിരുന്നു സ്വർണം.
പറമ്പിൽ തേങ്ങ പറിക്കാനായി തൊഴിലാളി വന്നപ്പോൾ വാതിൽ ചാരി പുറത്ത് പോയതായിരുന്നു. തിരിച്ച് വന്നപ്പോഴാണ് വാതിൽ തുറന്നിട്ട നിലയിൽ കണ്ടതും സ്വർണം നഷ്ടപ്പെട്ടത് ശ്രദ്ധയിൽപെടുന്നതും. അലമാരയുടെ താക്കോൽ സൂക്ഷിച്ച സ്ഥലത്തുനിന്നുതന്നെ കണ്ടെടുത്തിട്ടുണ്ട്. സാധനങ്ങൾ ഒന്നും വാരി വലിച്ചിട്ടിട്ടില്ല. മറ്റൊന്നും മോഷണം പോയിട്ടുമില്ല.
ചൊക്ലി പോലീസിൽ പരാതി നൽകിയതിനെ തുടർന്ന് എസ്ഐ ആർ.എസ്. രഞ്ജുവിന്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു. വിരലടയാള - വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തിയിരുന്നു.
സൈബുവിന്റെ നാല് മക്കളിൽ രണ്ടുപേർ വിദേശത്തും മറ്റ് രണ്ട് പേർ മാഹിയിലും കണ്ണൂരിലുമാണ് താമസിക്കുന്നത്. എറെകാലമായി ഇവർ ഇവിടെ ഒറ്റയ്ക്കാണ് താമസം