പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ
1337223
Thursday, September 21, 2023 7:17 AM IST
കണ്ണൂർ: പ്ലസ്ടു വിദ്യാർഥിനിയെ തട്ടികൊണ്ടുപോയ സംഭവത്തിൽ കക്കാട് സ്വദേശിയെ പോക്സോ വകുപ്പ് പ്രകാരം അറസ്റ്റ് ചെയ്തു. ഫഫ്വാൻ (33) ആണ് അറസ്റ്റിലായത്.
കണ്ണൂർ ടൗൺ പോലീസ് സ്റ്റേഷൻ പരിധിയിലെ ഒരു സ്കൂളിൽ പഠിക്കുന്ന വിദ്യാർഥിനി ചൊവ്വാഴ്ച സ്കൂളിൽ എത്തിയില്ലെന്ന് സ്കൂൾ അധികൃതർ വീട്ടിൽ അറിയിച്ചതിനെ തുടർന്ന് വീട്ടുകാർ പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് പോലീസ് നടത്തിയ പരിശോധനയിൽ ധനലക്ഷ്മി ഹോസ്പിറ്റലിനു സമീപം കുട്ടിയെയും യുവാവിനെയും കണ്ടെത്തുകയായിരുന്നു.