വാഹനാപകടം: യുവാവിന് പരിക്ക്
1337219
Thursday, September 21, 2023 7:17 AM IST
പയ്യന്നൂര്‍: കണ്ടോത്ത് ദേശീയപാതയിലുണ്ടായ വാഹനാപകടത്തില്‍ യുവാവിന് ഗുരുതര പരിക്ക്. കോണ്‍ക്രീറ്റ് തൊഴിലാളി വടശേരിയിലെ മനീഷിനാണ് പരിക്കേറ്റത്.
ഇയാളെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച വൈകുന്നേരം ആറേകാലോടെ കണ്ടോത്ത് കൂര്മ്പാ ഭഗവതി ക്ഷേത്രത്തിന് സമിപമായിരുന്നു അപകടം.