റോഡ് തകർന്ന് ഗതാഗതം ദുസഹമായി
1337207
Thursday, September 21, 2023 7:01 AM IST
ശ്രീകണ്ഠപുരം: നഗരസഭയിലെ തൃക്കടമ്പ് -തലക്കാചീത്ത - മൂലങ്കരി കോളനി റോഡ് തകർന്ന് ഗതാഗതം ദുസഹമായി. കഴിഞ്ഞ വർഷം ടാറിംഗ് നടത്തിയ ഭാഗമാണ് 100 മീറ്ററിലധികം തകർന്ന് ചളിക്കുളമായത്.
ചെങ്കൽപണയിലേക്കുള്ള ഭാരവാഹനങ്ങളുടെ സർവീസാണ് റോഡ് തകരാൻ കാരണമെന്ന് നാട്ടുകാർ ആരോപിച്ചു. കനത്തമഴ കാരണം ചെളി നിറഞ്ഞ റോഡിലൂടെ കാൽ നടയാത്രയും ദുരിതത്തിലായതോടെ നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് ചെങ്കൽക്വാറി ഉടമകൾ റോഡിൽ മെറ്റൽ നിറച്ചു. തൃക്കടമ്പ് മുതൽ പലയിടത്തും ടാറിംഗ് ഇളകി കുഴിയായി കിടക്കുകയാണ്. രണ്ടുവർഷം മുമ്പ് ചെയ്ത ടാറിംഗ് തകർന്നിട്ടും അധികൃതർ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല.