അഖിൽ ചാലിൽപുത്തൻപുരയിൽ പ്രസിഡന്റ്, അഖിൽ അയിലൂക്കുന്നേൽ ജനറൽ സെക്രട്ടറി
1336975
Wednesday, September 20, 2023 7:25 AM IST
ചെമ്പേരി: കെസിവൈഎം തലശേരി അതിരൂപത കമ്മിറ്റിയുടെ 2023 -24 പ്രവർത്തന വർഷത്തെ പ്രസിഡന്റായി നെല്ലിക്കാംപൊയിൽ ഫൊറോനയിലെ അഖിൽ ചാലിൽപുത്തൻപുരയിലും ജനറൽ സെക്രട്ടറിയായി പേരാവൂർ ഫൊറോനയിലെ അഖിൽ അയിലൂക്കുന്നേലും തെരഞ്ഞെടുക്കപ്പെട്ടു.
ചെമ്പരി വിമൽജ്യോതി എൻജിനിയറിംഗ് കോളജ് ഓഡിറ്റോറിയത്തിൽ ചേർന്ന അതിരൂപത വാർഷിക സെനറ്റ് യോഗത്തിലാണ് ഭാരവാഹികളെ തെരഞ്ഞെടുത്തത്. മറ്റുഭാരവാഹികൾ: അനു മറ്റത്തിൽ (മാലോം), റോണിറ്റ് പള്ളിപ്പറമ്പിൽ (എടൂർ)-വൈസ് പ്രസിഡന്റുമാർ, സിന്റോ തറപ്പിൽ (പൈസക്കരി), റോസ് തോട്ടത്തിൽ (പനത്തടി)-സെക്രട്ടറിമാർ, എബിൻ കാഞ്ഞിരത്തിങ്കൽ (ചെമ്പന്തൊട്ടി)-ട്രഷറർ, ജിയോൺ പതാലിപ്ലാവിൽ (തളിപ്പറമ്പ് ), സാന്ദ്രാ എട്ടാനിയിൽ (വായാട്ടുപറമ്പ്) കൗൺസിലർമാർ.