ഡൈനിംഗ് ഹാൾ ഉദ്ഘാടനം ചെയ്തു
1299371
Friday, June 2, 2023 12:24 AM IST
ചെമ്പേരി: നെല്ലിക്കുറ്റി ഗാന്ധി മെമ്മോറിയൽ യുപി സ്കൂളിനോടനുബന്ധിച്ച് നിർമാണം പൂർത്തിയാക്കിയ കിച്ചൺ കം സ്റ്റോർ ആൻഡ് ഡൈനിംഗ് ഹാൾ ഇരിക്കൂർ എഇഒ പി.കെ. ഗിരീഷ് മോഹൻ ഉദ്ഘാടനം ചെയ്തു. ഏരുവേശി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടെസി ഇമ്മാനുവൽ അധ്യക്ഷത വഹിച്ചു. സ്കൂൾ മുഖ്യാധ്യാപകൻ ബിജു കുറുമുട്ടം ആമുഖ പ്രഭാഷണവും സ്കൂൾ മാനേജർ ഫാ. മാത്യു ഓലിയ്ക്കൽ അനുഗ്രഹ പ്രഭാഷണവും നടത്തി. സജീവ് ജോസഫ് എംഎൽഎ മുഖ്യാഥിതിയായിരുന്നു. സോജൻ കാരാമയിൽ, മിനി ഷൈബി, പി.പി. രാജേഷ് ബാബു, ലൈസൻ മാവുങ്കൽ, റീന സജി, വി.പി. വിപിന, ജോസ് അഗസ്റ്റിൻ എന്നിവർ പ്രസംഗിച്ചു.