വിവാഹ ചടങ്ങിനും ഇനി പഞ്ചായത്ത് അനുമതി നിർബന്ധം
1298207
Monday, May 29, 2023 12:46 AM IST
പെരുമ്പടവ്: ഹരിത പ്രോട്ടോക്കോൾ സർക്കാർ കർശനമാക്കുന്നതിന്റെ ഭാഗമായി 100ൽ കൂടുതൽ ആളുകൾ പങ്കെടുക്കുന്ന എല്ലാ ചടങ്ങുകൾക്കും ഫീസ് അടച്ച് അനുമതി വാങ്ങണമെന്ന് പഞ്ചായത്ത് നിർദേശം.
250 രൂപ മുതൽ ഫീസ് അടച്ച് മുൻകൂർ അനുമതി വാങ്ങണമെന്നാണ് ചട്ടം. ജില്ലയിലെ എല്ലാ തദേശസ്ഥാപനങ്ങൾക്കും ഇതുസംബന്ധിച്ച് നിർദേശം നൽകിയതായി ശുചിത്വ മിഷൻ അറിയിച്ചു.
മലയോര മേഖലകളിലെ പഞ്ചായത്തുകളിൽ നിർദേശം നടപ്പിലാക്കി തുടങ്ങി. എന്നാൽ ഇതിനെതിരേ വൻ പ്രതിഷേധമാണ് ഉയരുന്നത്.
ഫീൽഡ് വർക്കറുടെ ഒഴിവ്
കണ്ണൂർ: കേരള സ്റ്റേറ്റ് എയ്ഡ്സ് കൺട്രോൾ സൊസൈറ്റിയുടെ കീഴിൽ കണ്ണൂരിൽ പ്രവർത്തിക്കുന്ന സുരക്ഷാ പദ്ധതിയിൽ ഇരിട്ടി മേഖലയിൽ ഫീൽഡ് വർക്കറുടെ ഒഴിവുണ്ട്.
യോഗ്യത എട്ടാം ക്ലാസ്, സാമൂഹ്യ പ്രവർത്തന മേഖലയിൽ പ്രവൃത്തിപരിചയം. യോഗ്യതയുള്ളവർ 30ന് രാവിലെ 10.30ന് കണ്ണൂർ ടൗണിനു സമീപം അഞ്ചുകണ്ടിയിലെ ചോല സുരക്ഷ ഓഫീസിൽ നേരിട്ട് ഹാജരാവേണ്ടതാണ്. ഫോൺ: 0497-2764571,