സ​ന്യാ​സ​ത്തെ അ​ധി​ക്ഷേ​പി​ക്കാ​ൻ ബോ​ധ​പൂ​ർ​വം ശ്ര​മ​ങ്ങ​ൾ ന​ട​ക്കു​ന്നു: മാ​ർ ജോ​സ​ഫ് പാം​പ്ലാ​നി
Tuesday, March 21, 2023 12:47 AM IST
ക​ണ്ണൂ​ർ: സ​ന്യാ​സ​ത്തെ അ​ധി​ക്ഷേ​പി​ക്കു​ന്ന​തി​നാ​യി ബോ​ധ​പൂ​ർ​വ​മാ​യ ശ്ര​മ​ങ്ങ​ൾ ന​ട​ക്കു​ന്ന​താ​യി ത​ല​ശേ​രി ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ജോ​സ​ഫ് പാം​പ്ലാ​നി. ക്രൈ​സ്ത​വ സ​ന്യാ​സ​ത്തെ അ​വ​ഹേ​ളി​ക്കു​ന്ന ക​ക്കു​ക​ളി നാ​ട​ക​ത്തി​നെ​തി​രെ​യും ആ​വി​ഷ്കാ​ര സ്വാ​ത​ന്ത്ര്യ​ത്തി​ന്‍റെ പേ​രി​ൽ ക്രൈ​സ്ത​വ വി​ശ്വാ​സ​ത്തെ അ​വ​ഹേ​ളി​ക്കു​ന്ന​തി​നെ​തി​രാ​യും മ​ല​ബാ​ർ ക്രൈ​സ്ത​വ സ​മൂ​ഹ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കണ്ണൂർ ക​ള​ക്ട​റേ​റ്റി​ലേ​ക്ക് ന​ട​ത്തി​യ മാ​ർ​ച്ചും പ്ര​തി​ഷേ​ധ സം​ഗ​മ​വും ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു ആ​ർ​ച്ച് ബി​ഷ​പ്.

സ​ന്യാ​സ​മെ​ന്ന​ത് ക്രി​സ്തു സ്ഥാ​പി​ച്ച ഒ​രു ജീ​വി​തക്ര​മ​മാ​ണ്. മ​രി​ക്കു​ന്ന​തി​നു മു​ന്പ് ക്രി​സ്തു ഭൂ​മി​ക്കു സ​മ്മാ​നി​ച്ച ഏ​റ്റ​വും വ​ലി​യ പു​ണ്യ​മാ​ണ് സ​ന്യാ​സം. അ​ന്നു​മു​ത​ൽ സ​ന്യ​സ്ത​ർ ചെ​യ്തു​വ​രു​ന്ന​ത് ക്രി​സ്തു പ​റ​ഞ്ഞേ​ല്പി​ച്ച കാ​ര്യ​ങ്ങ​ളാ​ണ്. സ​മ​ർ​പ്പി​ത​ർ ഇ​ല്ലാ​യി​രു​ന്നു​വെ​ങ്കി​ൽ കേ​ര​ള​ത്തി​ലെ തെ​രു​വു​ക​ളി​ൽ എ​ത്ര​യോ ബാ​ല്യ​ങ്ങ​ൾ അ​ല​ഞ്ഞു​തി​രി​ഞ്ഞേ​നെ. ക​ക്കു​ക​ളി എ​ഴു​തി​യ​വ​രോ, അ​ഭി​ന​യി​ച്ച​വ​രോ എ​ന്നെ​ങ്കി​ലും ഇ​തി​ന്‍റെ ക​ണ​ക്കെ​ടു​ത്തി​ട്ടു​ണ്ടോ. മ​ഠ​ത്തി​ന്‍റെ അ​ക​ത്ത​ള​ങ്ങ​ളി​ലേ​ക്കു വ​ന്നാ​ൽ സ​ന്യാ​സ​ത്തി​ന്‍റെ മ​ഹ​ത്വ​ങ്ങ​ൾ കാ​ണാം.

ആ​വൃ​തി പൊ​ളി​ച്ച് മ​ഠ​ത്തി​ൽ അ​ക്ര​മ​ങ്ങ​ൾ കാ​ണി​ച്ച് പു​റ​ത്താ​ക്ക​പ്പെ​ടു​ന്ന​വ​ർ വി​ളി​ച്ചു​പ​റ​യു​ന്ന വൈ​കൃ​ത​ങ്ങ​ൾ കേ​ട്ട് സ​ന്യാ​സ​ത്തെ വി​ല​യി​രു​ത്ത​രു​ത്. സ​ന്യാ​സ​ത്തി​ന്‍റെ ചി​ന്താ​ധാ​ര തെ​റ്റാ​ണെ​ന്നു പ​റ​ഞ്ഞാ​ൽ കാ​റ​ൽ മാ​ർ​ക്സി​ന്‍റെ ക​മ്യൂ​ണി​സ​വും തെ​റ്റാ​ണെ​ന്നു പ​റ​യാ​ൻ ക​ഴി​യും. കാ​റ​ൽ മാ​ർ​ക്സി​ന്‍റെ ആ​ശ​യം എ​ല്ലാം എ​ല്ലാ​വ​ർ​ക്കും പൊ​തു​വാ​യി ഉ​പ​യോ​ഗി​ക്കു​ക, അ​ധ്വാ​ന​ത്തി​ലൂ​ടെ കൈ​വ​രു​ന്ന​ത് തു​ല്യ​മാ​യി വീ​തി​ക്കു​ക എ​ന്ന​താ​ണ്. ഈ ​ആ​ശ​യം ക്രൈ​സ്ത​വ സ​ന്യാ​സി​മാ​രി​ൽ നി​ന്നു ക​ട​മെ​ടു​ത്ത​താ​ണ്. കാ​റ​ൽ മാ​ർ​ക്സി​നോ​ടു ചോ​ദി​ച്ചാ​ൽ സ​ന്യാ​സ​ത്തി​ന്‍റെ യ​ഥാ​ർ​ഥ അ​ർ​ഥം എ​ന്തെ​ന്ന​റി​യാ​ൻ പ​റ്റും. അ​വി​ടെ​യാ​ണു പു​രോ​ഗ​മ​ന​ക​ലാ​സാ​ഹി​ത്യ​കാ​ർ പ​രാ​ജ​യ​പ്പെ​ട്ട​ത്. ക​ക്കു​ക​ളി എ​ന്ന നാ​ട​കം ക​ണ്ടാ​ൽ സ​ന്യാ​സം ആ​വി​യാ​യി പോ​കു​മെ​ന്ന് ഞ​ങ്ങ​ൾ വി​ചാ​രി​ക്കു​ന്നി​ല്ല. ക​ക്കു​ക​ളി​യ​ല്ല, എ​ന്തു ക​ളി ക​ളി​ച്ചാ​ലും സ​ന്യാ​സ​ത്തി​ന്‍റെ അ​ടി​ത്ത​റ ഇ​ള​ക്കാ​ൻ സാ​ധ്യ​മ​ല്ലെ​ന്നും ബി​ഷ​പ് പ​റ​ഞ്ഞു.

മ​ഹാ​ത്മാ​മ​ന്ദി​ര​ത്തി​നു സ​മീ​പ​ത്തു​നി​ന്നും പ്ല​ക്കാ​ർ​ഡു​ക​ളു​മേ​ന്തി സ​ന്യാ​സി​നി​മാ​രു​ടേ​യും വൈ​ദി​ക​രു​ടെ​യും അ​ല്മാ​യ പ്ര​തി​നി​ധി​ക​ളു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ ആ​രം​ഭി​ച്ച പ്ര​ക​ട​നം ക​ള​ക്‌​ട​റേ​റ്റി​നു മു​ന്നി​ൽ സ​മാ​പി​ച്ചു. പ്ര​തി​ഷേ​ധ സം​ഗ​മ​ത്തി​ൽ കെ​സി​വൈ​എം ത​ല​ശേ​രി അ​തി​രൂ​പ​ത ഡ​യ​റ​ക്‌​ട‌​ർ ഫാ. ​ജി​ൻ​സ് വാ​ളി​പ്ലാ​ക്ക​ൽ ആ​മു​ഖാ​വ​ത​ര​ണ​വും സി​സ്റ്റ​ർ ആ​ൻ​സി പോ​ൾ എ​സ്എ​ച്ച് ആ​മു​ഖ​പ്ര​സം​ഗ​വും ന​ട​ത്തി. റ​വ. ഡോ. ​ടോം ഓ​ലി​ക്ക​രോ​ട്ട് വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തി. സി​സ്റ്റ​ർ ഡോ. ​വ​ന്ദ​ന എം​എ​സ്എം​ഐ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ക​ണ്ണൂ​ർ രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ മോ​ൺ. ക്ലാ​ര​ൻ​സ് പാ​ലി​യ​ത്ത്, ബ​ത്തേ​രി രൂ​പ​ത പ്ര​തി​നി​ധി ഫാ. ​ചാ​ക്കോ ചേ​ല​ന്പ​റ​ന്പി​ൽ എ​ന്നി​വ​ർ അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം ന​ട​ത്തി. റ​വ. ഡോ. ​സി​ബി സി​എം​സി വി​ഷ​യ വി​ശ​ക​ല​നം ന​ട​ത്തി. മോ​ൺ. ആ​ന്‍റ​ണി മു​തു​കു​ന്നേ​ൽ, ഫാ. ​ജോ​യ് കൊ​ട്ടി​യാ​ങ്ക​ൽ, സി​സ്റ്റ​ർ മേ​രി കാ​ഞ്ച​ന ഒ​ഐ​സി, ത​ല​ശേ​രി അ​തി​രൂ​പ​ത പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ സെ​ക്ര​ട്ട​റി ജോ​ർ​ജ് ത​യ്യി​ൽ, സി​സ്റ്റ​ർ വീ​ണ യു​എം​ഐ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. സി​ആ​ർ​ഐ ക​ണ്ണൂ​ർ യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ഫാ. ​വി​ൻ​സെ​ന്‍റ് എ​ട​ക്ക​രോ​ട്ട് സ്വാ​ഗ​ത​വും സി​ആ​ർ​ഐ ക​ണ്ണൂ​ർ യൂ​ണി​റ്റ് സെ​ക്ര​ട്ട​റി സി​സ്റ്റ​ർ സോ​ണി​യ എം​എം​എം ന​ന്ദി​യും പ​റ​ഞ്ഞു.

മോ​ൺ. ജോ​സ​ഫ് ഒ​റ്റ​പ്ലാ​ക്ക​ൽ, മോ​ൺ. മാ​ത്യു ഇ​ളം​തു​രു​ത്തി​പ​ട​വി​ൽ, റ​വ. ഡോ. ​ഫി​ലി​പ്പ് ക​വി​യി​ൽ, ഫാ. ​ജോ​യ് പൈ​നാ​ട​ത്ത്, ഫാ. ​തോ​മ​സ് കൊ​ച്ചു​ക​രോ​ട്ട്, ഫാ. ​ജോ​സ​ഫ് കാ​വ​നാ​ടി, ഫാ. ​ആ​ന്‍റ​ണി മ​ഞ്ഞ​ളാം​കു​ന്നേ​ൽ, ഫാ. ​ബെ​ന്നി മ​ണ​പ്പാ​ട്ട്, ഫാ. ​റോ​യി നെ​ടു​ന്താ​നം, അ​ഡ്വ. ടോ​ണി പു​ഞ്ച​ക്കു​ന്ന​ൽ, ഫാ. ​ജോ​സ​ഫ് ത​ണ്ണി​ക്കോ​ട്ട്, ഫാ. ​സ്ക​റി​യ ക​ല്ലൂ​ർ, ആന്‍റണി നൊറോണ, ര​തീ​ഷ് ആ​ന്‍റ​ണി, സി​സ്റ്റ​ർ ജെ​സീ​ന്ത, ‌സി​സ്റ്റ​ർ അ​ഞ്ജ​ലി എ​ഫ്സി​സി, സി​സ്റ്റ​ർ ജൂ​ലി​യ​എ​സ്എം​എ​സ്, സി​സ്റ്റ​ർ ആ​ൻ​സി മാ​ത്യു, സി​സ്റ്റ​ർ അ​നി​ല എ​സ്എ​ബി​എ​സ്, സി​സ്റ്റ​ർ ലി​റ്റി​ൽ തെ​രേ​സ സി​എം​സി, സി​സ്റ്റ​ർ കൊ​ച്ചു​റാ​ണി എ​സ്‌​വി​എം, സി​സ്റ്റ​ർ മെ​ർ​സി​ൻ എ​സ്ജെ​സി, സി​സ്റ്റ​ർ ട്രീ​സ പാ​ല​ക്ക​ൽ എ​സ്എ​ച്ച്, സി​സ്റ്റ​ർ എ​മി​ലി എ​സ്കെ​ഡി, ഫാ. ​ജെ​യിം​സ് മേ​ലേ​ട​ത്ത്, ഫാ. ​സാ​മു​വ​ൽ പു​തു​പ്പാ​ടി, ഫാ. ​ബി​ജു മു​ടം​പ​ള്ളി, ഫാ. ​ജോ​യ് സി​ആ​ർ, സി​സ്റ്റ​ർ അ​ഖി​ല യു​എം‌​ഐ, സി​സ്റ്റ​ർ ജീ​വ​ല​ത എ​സി, സി​സ്റ്റ​ർ റോ​സ് തെ​രേ​സ് എം​എ​സ്എം‌‌‌‌‌‌‌​ഐ, ഫാ. ​ബോ​ബി​ൻ ഒ​പി, സി​സ്റ്റ​ർ ജെ​സി ഡി​എ​സ്എ​സ്, ഫാ. ​ജേ​ക്ക​ബ് ഒ​റ​വ​ക്ക​ൽ തു​ട​ങ്ങി​യ​വ​രു​ടെ സാ​ന്നി​ധ്യം വേ​ദി​യി​ൽ ഉ​ണ്ടാ​യി​രു​ന്നു.