പ്രതീക്ഷ വര്‍ധിക്കുന്നതായി ആനിരാജ
Saturday, April 27, 2024 5:04 AM IST
വ​ണ്ടൂ​ര്‍: ആ​ളു​ക​ള്‍ ആ​വേ​ശ​ത്തോ​ടെ വോ​ട്ട് ചെ​യ്യാ​ന്‍ വ​രു​ന്ന​തു ത​ന്‍റെ പ്ര​തീ​ക്ഷ വ​ര്‍​ധി​പ്പി​ക്കു​ന്ന​താ​യി വ​യ​നാ​ട് ലോ​ക്സ​ഭാ മ​ണ്ഡ​ലം എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി ആ​നി​രാ​ജ.

ദേ​ശീ​യ​ത​ല​ത്തി​ല്‍ ഇ​ട​തു​പ​ക്ഷ​ത്തി​ന്‍റെ നി​ല​പാ​ട് ജ​ന​ങ്ങ​ള്‍ അം​ഗീ​ക​രി​ക്കു​ന്നു എ​ന്നു ത​ന്നെ​യാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് കാ​ല​ത്തും വോ​ട്ടിം​ഗ് സ​മ​യ​ത്തും ജ​ന​ങ്ങ​ള്‍ കാ​ണി​ക്കു​ന്ന ആ​വേ​ശം തെ​ളി​യി​ക്കു​ന്ന​തെ​ന്നും വ​ണ്ടൂ​ര്‍ മേ​ഖ​ല​യി​ലെ വി​വി​ധ പോ​ളിം​ഗ് ബൂ​ത്തു​ക​ള്‍ സ​ന്ദ​ര്‍​ശി​ക്കു​ന്ന​തി​നി​ടെ മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ക​രോ​ട് ആ​നി​രാ​ജ പ​റ​ഞ്ഞു.

രാ​വി​ലെ ​ഒ​മ്പ​തു​മ​ണി​യോ​ടെ​യാ​ണ് ആ​നി​രാ​ജ വ​ണ്ടൂ​രി​ലെ പോ​ളിം​ഗ് ബൂ​ത്തു​ക​ളി​ല്‍ എ​ത്തി​യ​ത്.​തു​ട​ര്‍​ന്ന് അ​വ​ര്‍ വ​രി നി​ല്‍​ക്കു​ന്ന വോ​ട്ട​ര്‍​മാ​രോ​ട് ആ​ശ​യ​വി​നി​മ​യം ന​ട​ത്തി. ആ​നി​രാ​ജ​യു​ടെ മ​ക​ള്‍ അ​പ​രാ​ജി​ത രാ​ജ, സി​പി​എം ഏ​രി​യ സെ​ക്ര​ട്ട​റി ബി. ​മു​ഹ​മ്മ​ദ് റ​സാ​ക്കും സ്ഥാ​നാ​ര്‍​ഥി​ക്കൊ​പ്പം ഉ​ണ്ടാ​യി​രു​ന്നു.