തൊഴിൽ പരിശീലനവുമായി മാസ്
1246564
Wednesday, December 7, 2022 1:04 AM IST
കണ്ണൂര്‍: മലബാർ സോഷ്യല്‍ സര്‍വീസ് സൊസൈസൈറ്റി, സംരംഭകത്വ വികസന ബാങ്ക് ഓഫ് ഇന്ത്യയുമായി സഹകരിച്ച് നടപ്പിലാക്കി വരുന്ന വീട്ടമ്മമാര്‍ക്ക് സ്വയം തൊഴില്‍ പദ്ധതിയുടെ ഭാഗമായി പെരിങ്ങാല, കാനംവയല്‍ എന്നിവിടങ്ങളിലെ വനിതാ സ്വാശ്രയ സംഘംഗങ്ങള്ക്കായി പരിശീലനം സംഘടിപ്പിച്ചു. പരിശീലനത്തോടനുബന്ധിച്ച് നടത്തിയ പൊതുസമ്മേളനത്തില്‍ പെരിങ്ങാല സെന്റ് സ്റ്റീഫന്‍സ് പള്ളി വികാരി ഫാ.ജെഫ്രിന്‍ തണ്ടാശേരി അധ്യക്ഷത വഹിച്ചു. സംരംഭകത്വ വികസന ബാങ്ക് ഓഫ് ഇന്ത്യ മാനേജര്‍ ആഷിഷ് ജെയിന് മുഖ്യപ്രഭാഷണം നടത്തി. കണ്ണൂർ ഐടി കാമ്പസ് ഡയറക്ടര്‍ ബൈജു ചാലാട് ക്ലാസ് നയിച്ചു. അബ്രാഹം ഉള്ളാടപ്പുള്ളില്‍, കൃഷ്ണകുമാരി, പയസ്ടെന്ത് പള്ളിവികാരി ഫാ. ജിസ്മോന്മഠത്തില്, വിനുജോസഫ്, ബിജി സാബു എന്നിവര്‍ പങ്കെടുത്തു.