കോ​ൺ​ഗ്ര​സ് ജാ​ഥ നാ​ളെ മു​ത​ൽ
Tuesday, December 6, 2022 12:59 AM IST
കൂ​ത്തു​പ​റ​മ്പ്: ഇ​ട​ത് സ​ർ​ക്കാ​രി​ന്‍റെ ധൂ​ർ​ത്തി​നും സ്വ​ജ​ന​പ​ക്ഷ​പാ​ത​ത്തി​നും പി​ൻ​വാ​തി​ൽ നി​യ​മ​ന​ത്തി​നും രൂ​ക്ഷ​മാ​യി​കൊ​ണ്ടി​രി​ക്കു​ന്ന വി​ല​ക്ക​യ​റ്റ​ത്തി​നു​മെ​തി​രെ കെ​പി​സി​സി ആ​ഹ്വാ​നം ചെ​യ്ത പ്ര​ക്ഷോ​ഭ​ങ്ങ​ളു​ടെ ര​ണ്ടാം ഘ​ട്ട പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി കോ​ള​യാ​ട് ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി ര​ണ്ട് ദി​വ​സ​ങ്ങ​ളി​ലാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന വാ​ഹ​ന പ്ര​ചാ​ര​ണ ജാ​ഥ നാ​ളെ രാ​വി​ലെ ഒ​ൻ​പ​തി​ന് തോ​ല​മ്പ്ര ശാ​സ്ത്രി ന​ഗ​റി​ൽ ഡി​സി​സി പ്ര​സി​ഡ​ന്‍റ് മാ​ർ​ട്ടി​ൻ ജോ​ർ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്യും. ആ​ദ്യ ദി​വ​സം ജാ​ഥ വി​വി​ധ​യി​ട​ങ്ങ​ളി​ലെ സ്വീ​ക​ര​ണ​ങ്ങ​ൾ​ക്ക് ശേ​ഷം അ​യ്യ​പ്പ​ൻ​തോ​ട് സ​മാ​പി​ക്കും. ര​ണ്ടാം ദി​വ​സം കൈ​തേ​രി പ​തി​നൊ​ന്നാം മൈ​ലി​ൽ നി​ന്നാ​രം​ഭി​ക്കു​ന്ന ജാ​ഥ മു​ൻ കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി.​എ. നാ​രാ​യ​ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. കോ​ള​യാ​ട് സ​മാ​പി​ക്കും. േ​താ​ക്ക​ളാ​യ ച​ന്ദ്ര​ൻ തി​ല്ല​ങ്കേ​രി, വി.​പി. അ​ബ്ദു​ൽ റ​ഷീ​ദ്, കെ.​സി. മു​ഹ​മ്മ​ദ്‌ ഫൈ​സ​ൽ, റി​ജി​ൽ മാ​ക്കു​റ്റി, പി.​എം. നി​യാ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും. ബ്ലോ​ക്ക്‌ പ്ര​സി​ഡ​ന്‍റ് കാ​ഞ്ഞി​രോ​ളി രാ​ഘ​വ​ൻ, വി​നോ​ദ​ൻ വെ​ള്ളു​വ​ക്ക​ണ്ടി, ര​ജീ​ഷ് മാ​റോ​ളി, സി.​ജി. ത​ങ്ക​ച്ച​ൻ എ​ന്നി​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.