മ​തേ​ത​ര​ത്വം നി​ല​നി​ർ​ത്താ​ൻ ശ​ക്ത​മാ​യ പോ​രാ​ട്ടം അ​നി​വാ​ര്യം: പി.​സി.ചാ​ക്കോ
Monday, December 5, 2022 1:00 AM IST
ക​ണ്ണൂ​ർ: ബ​ഹു​സ്വ​ര​ത​യും ജ​നാ​ധി​പ​ത്യ​വും ഇ​ന്ത്യ​യി​ൽ നി​ല​നി​ൽ​ക്കു​മോ എ​ന്ന ആ​ശ​ങ്ക​യാ​ണ് സം​ഘ്പ​രി​വാ​ർ നേ​തൃ​ത്വ​ത്തി​ലു​ള്ള ഭ​ര​ണ​കൂ​ടം ഇ​ന്ത്യ ഭ​രി​ക്കു​മ്പോ​ൾ ജ​ന​ങ്ങ​ൾ ചോ​ദി​ക്കു​ന്ന​തെ​ന്ന് എ​ൻ​സി​പി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് പി.​സി. ചാ​ക്കോ. എ​ൻ​സി​പി ക​ണ്ണൂ​ർ ജി​ല്ല ഏ​ക​ദി​ന ശി​ൽ​പ്പ​ശാ​ല ക​ണ്ണൂ​ർ ചേം​ബ​ർ ഹാ​ളി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. മ​തേ​ത​ര​ത്വം നി​ല​നി​ർ​ത്താ​ൻ ശ​ക്ത​മാ​യ പോ​രാ​ട്ടം അ​നി​വാ​ര്യ​മാ​ണെ​ന്നും ചാ​ക്കോ പ​റ​ഞ്ഞു.
ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ. ​സു​രേ​ശ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ൻ മു​ഖ്യാ​തി​ഥി​യാ​യി രു​ന്നു. നി​യ​മ​സ​ഭ ക​ക്ഷി നേ​താ​വ് തോ​മ​സ് കെ ​തോ​മ​സ് എം​എ​ൽ​എ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.
നേ​താ​ക്ക​ളാ​യ പി.​കെ. രാ​ജ​ൻ, ടി.​എ​ൻ. ശി​വ​ശ​ങ്ക​ര​ൻ, എം.​പി. മു​ര​ളി, പി. ​കു​ഞ്ഞി​ക്ക​ണ്ണ​ൻ, കെ.​പി. ശി​വപ്ര​സാ​ദ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി എം.​വി. ജ​യ​രാ​ജ​ൻ, കി​ല ഫാ​ക്ക​ൽ​റ്റി പി.​വി. രാ​മ​കൃ​ഷ്ണ​ൻ എന്നിവർ വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തി.  സ​മാ​പ​ന സ​മ്മേ​ള​നം എ​ൻ​സി​പി സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​എം. സു​രേ​ഷ് ബാ​ബു ഉ​ദ്ഘാ​ട​നം ചെ​യ്തു.