ടോമി സേവ്യറിന് യാത്രയയപ്പ് നൽകി
1226491
Saturday, October 1, 2022 12:40 AM IST
ചെറുപുഴ: ചെറുപുഴ ദീപിക സബ് ഓഫീസിൽനിന്നും 18 വർഷത്തെ സേവനത്തിനുശേഷം വിരമിക്കുന്ന ടോമി സേവ്യറിന് യാത്രയയപ്പ് നൽകി. ദീപിക കണ്ണൂർ യൂണിറ്റ് റസിഡന്റ് മാനേജർ ഫാ.ജോബിൻ വലിയപറമ്പിൽ അധ്യക്ഷത വഹിച്ചു.
സർക്കുലേഷൻ മാനേജർ ജോർജ് തയ്യിൽ, മാർക്കറ്റിംഗ് മാനേജർ ജോസ് ലൂക്കോസ്, ഏരിയ മാനേജർ ബിനോയി ഓരത്തേൽ, കാസർഗോഡ് മാർക്കറ്റിംഗ് മാനേജർ സണ്ണി തോമസ്, ചെറുപുഴ ലേഖകൻ ജിനോ ഫ്രാൻസീസ് എന്നിവർ പ്രസംഗിച്ചു. സ്നേഹോപഹാരങ്ങളും കൈമാറി. ടോമി സേവ്യർ മറുപടി പ്രസംഗം നടത്തി.
ചെറുപുഴ ദീപിക സബ് ഓഫീസ് അസിസ്റ്റന്റും ദീപിക ദിനപത്രം, രാഷ്ട്രദീപിക സായാഹ്ന പത്രം എന്നിവയുടെ ഏജന്റുമായിരുന്നു ടോമി സേവ്യർ.