കായിക മന്ത്രി കൃഷ്ണഗിരി ക്രിക്കറ്റ് സ്റ്റേഡിയം സന്ദർശിച്ചു
1549439
Saturday, May 10, 2025 5:39 AM IST
മീനങ്ങാടി: കായിക മന്ത്രി വി. അബ്ദുറഹ്മാൻ കൃഷ്ണഗിരി ക്രിക്കറ്റ് സ്റ്റേഡിയം സന്ദർശിച്ചു. ക്രിക്കറ്റ് കോച്ചിംഗ് ക്യാന്പ് സമാപന യോഗം അദ്ദേഹം ഉദ്ഘാടനം ചെയ്തു.
ക്യാന്പിൽ പങ്കെടുത്ത കുട്ടികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണം ചെയ്ത മന്ത്രി ലഹരിവിരുദ്ധ സന്ദേശം നൽകി. ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റ് എം.കെ. അബ്ദുൾ സമദ് അധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ, ജില്ലാ സ്പോർട്സ് കൗണ്‍സിൽ പ്രസിഡന്റ് എം. മധു, വൈസ് പ്രസിഡന്റ് സലിം കടവൻ, ജാഫർ സേട്ട്, എ.എം. നൂർഷ തുടങ്ങിയവർ പങ്കെടുത്തു. ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറി നാസിർ മച്ചാൻ സ്വാഗതം പറഞ്ഞു.