കമ്മ്യൂണിക്കോർ പദ്ധതി: രണ്ടാംഘട്ട ബാച്ചിന്റെ ജില്ലാതല ഉദ്ഘാടനം നടത്തി
1548645
Wednesday, May 7, 2025 5:51 AM IST
കാട്ടിക്കുളം: തദ്ദേശീയ ജനതയെ ഉന്നത വിദ്യാഭ്യാസ, തൊഴിൽ രംഗങ്ങളിൽ മികവിന്റെ പാതയിലെത്തിക്കുന്നതിന് കുടുബശ്രീ മിഷൻ നടപ്പാക്കുന്ന കമ്മ്യൂണിക്കോർ പദ്ധതി രണ്ടാംഘട്ട ബാച്ചിന്റെ ജില്ലാതല ഉദ്ഘാടനം തിരുനെല്ലി പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്സണ്‍ റുഖിയ സൈനുദ്ദീൻ നിർവഹിച്ചു.
തിരുനെല്ലി സിഡിഎസ് ചെയർപേഴ്സണ്‍ സൗമിനി അധ്യക്ഷത വഹിച്ചു. കുടുംബശ്രീ ജില്ലാ മിഷൻ കോ ഓർഡിനേറ്റർ പി.കെ. ബാലസുബ്രഹ്മണ്യൻ, വാർഡ് അംഗം പ്രഭാകരൻ, കുടുംബശ്രീ ജില്ലാ മിഷൻ അസിസ്റ്റന്റ് കോ ഓർഡിനേറ്റർ കെ.കെ. ആമീൻ, സ്പെഷൽ പ്രോജക്ട് കോ ഓർഡിനേറ്റർ സായി കൃഷ്ണ എന്നിവർ പ്രസംഗിച്ചു.
ഉന്നത വിദ്യാഭ്യാസ, തൊഴിൽ മേഖലകളിൽ തദ്ദേശീയ ജനവിഭാഗത്തിന് അവസരങ്ങൾ ഉറപ്പാക്കാൻ സഹായകമാകുന്നതാണ് കമ്മ്യൂണിക്കോർ ഇംഗ്ലീഷ് ഭാഷാനൈപുണ്യ പരിശീലന പദ്ധതി. തിരുനെല്ലിയിൽ രണ്ട് ബാച്ചുകളിലും നൂൽപ്പുഴയിൽ ഒരു ബാച്ചിലുമാണ് പദ്ധതി നടപ്പാക്കുന്നത്. ഓരോ ബാച്ചിലും 35 വിദ്യാർഥികൾ ഉണ്ടാകും.