പുഞ്ചിരിമട്ടം ദുരന്തം: യോഗക്ഷേമസഭ നിർമിച്ച വീടിന്റെ കൈമാറ്റം 12ന്
1549203
Friday, May 9, 2025 6:19 AM IST
കൽപ്പറ്റ: പുഞ്ചിരിമട്ടം ഉരുൾ ദുരന്തബാധിത കുടുംബത്തിന് യോഗക്ഷേമസഭ കണിയാന്പറ്റ ചീക്കല്ലൂരിൽ നിർമിച്ച വീടിന്റെ(ശങ്കരഭവനം) കൈമാറ്റം 12ന് രാവിലെ 11ന് സഹകരണ, തുറമുഖ, ദേവസ്വം മന്ത്രി വി.എൻ. വാസവൻ നിർവഹിക്കും.
യോഗക്ഷേമസഭ സംസ്ഥാന പ്രസിഡന്റ് അക്കീരമണ്‍ കാളിദാസ ഭട്ടതിരിപ്പാട് അധ്യക്ഷത വഹിക്കും. ടി. സിദ്ദിഖ് എംഎൽഎ മുഖ്യപ്രഭാഷണം നടത്തും. യോഗക്ഷേമസഭ സംസ്ഥാന ജനറൽ സെക്രട്ടറി കൊടുപ്പുന്ന കൃഷ്ഷൻ പോറ്റി, ട്രഷറർ പി.എം. ദാമോദരൻ നന്പൂതിരി, മനോജ് കൊട്ടാരം, കണിയാന്പറ്റ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. രജിത തുടങ്ങിയവർ പങ്കെടുക്കും.
ചീക്കല്ലൂരിൽ അഞ്ച് സെന്റ് സ്ഥലം വിലയ്ക്കുവാങ്ങി 23 ലക്ഷം രൂപ ചെലവിലാണ് 750 ചതുരശ്ര അടി വിസ്തീർണമുള്ള വീടിന്റെ നിർമാണം പൂർത്തിയാക്കിയതെന്ന് യോഗക്ഷേമസഭ ജില്ലാ പ്രസിഡന്റും ഭവന നിർമാണ സമിതി കണ്‍വീനറുമായ മധു എസ്. നന്പൂതിരി, പി. ഈശ്വരൻ നന്പൂതിരി എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
തരുവണയ്ക്കു സമീപം നിർധന കുടുംബത്തിന് യോഗക്ഷേമസഭ നിർമിച്ചുനൽകുന്ന വീടിന്റെ ശിലാസ്ഥാപനം 11ന് രാവിലെ 11ന് സംസ്ഥാന പ്രസിഡന്റ് നിർവഹിക്കുമെന്ന് അവർ അറിയിച്ചു.